'ക്രൈസ്തവ വിശ്വാസി ആയിരുന്നെങ്കില്‍ പിണറായി ഒരു മെത്രാനെങ്കിലും ആകുമായിരുന്നു'; മാര്‍ ജോര്‍ജ് ആലഞ്ചേരി

'ക്രൈസ്തവ വിശ്വാസി ആയിരുന്നെങ്കില്‍ പിണറായി ഒരു മെത്രാനെങ്കിലും ആകുമായിരുന്നു'; മാര്‍ ജോര്‍ജ് ആലഞ്ചേരി

ക്രൈസ്തവ വിശ്വാസിയായിരുന്നെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു മെത്രാനെങ്കിലും ആകുമായിരുന്നുവെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. തലശ്ശരി രൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഞറളക്കാട്ടിന്റെ പൗരോഹിത്യ സുവര്‍ണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ബൈബിള്‍ വചനങ്ങള്‍ ഉദ്ധരിച്ചുകൊണ്ടുള്ളതായിരുന്നു മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം. ആര്‍ച്ച് ബിഷപ്പിന്റെ ജീവിതത്തിലെ ഓരോ സംഭവങ്ങളും മുഖ്യമന്ത്രി പരാമര്‍ശിച്ചു. കര്‍ഷക പ്രശ്‌നങ്ങളില്‍ ഇടപെടുന്ന ആളാണ് ആര്‍ച്ച് ബിഷപ്പ്, ലളിത ജീവിതവും കരുണയുള്ള ഹൃദയവുമാണ് അദ്ദേഹത്തിന്റെ പ്രത്യേകത. പച്ച മനുഷ്യനായി, മനുഷ്യര്‍ക്ക് വേണ്ടി ജീവിക്കുന്ന ആര്‍ച്ച് ബിഷപ്പിന്റെ ജീവിതം മാതൃകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ക്രൈസ്തവ വിശ്വാസിയായിരുന്നെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു മെത്രാനെങ്കിലും ആകുമായിരുന്നുവെന്നായിരുന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ച കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞത്. ആര്‍ച്ച് ബിഷപ്പ് നിഷ്‌കപടനായ യഥാര്‍ത്ഥ ക്രിസ്തുശിഷ്യനാണെന്നും അദ്ദേഹം പറഞ്ഞു.

ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഞറളക്കാട്ട് മെത്രാനായിരുന്നില്ലെങ്കില്‍ ഒരു കര്‍ഷക നേതാവ് ആകുമായിരുന്നുവെന്നായിരുന്നു കെ.മുരളീധരന്‍ എം.പി ചടങ്ങില്‍ സംസാരിക്കവെ പറഞ്ഞത്. ഡല്‍ഹി കര്‍ഷക സമര വേദിയില്‍ അദ്ദേഹത്തെ കണ്ടേനെയെന്നും കെ.മുരളീധരന്‍ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in