
മുഖ്യമന്ത്രി പിണറായി വിജയനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പതിച്ച യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. പുതുനഗരം പൊലീസാണ് കേസെടുത്തത്.
ഡി.വൈ.എഫ് പുതുനഗരം മേഖല സെക്രട്ടറി യു. എ മണ്‍സൂര്‍, പ്രസിഡന്റ് അശ്വിന് അനന്തകൃഷ്ണന് എന്നിവര്‍ നല്കിയ പരാതിയിലാണ് കേസെടുത്തത്.
പൊലീസ് ഔദ്യോഗികമായി പുറത്തിറക്കുന്ന ലുക്ക് ഔട്ട് നോട്ടീസിന്റെ മാതൃകയിലുള്ള പോസ്റ്ററുകളായിരുന്നു തയ്യാറാക്കിയത്. സമൂഹത്തില്‍ ലഹളയുണ്ടാക്കുക, അപകീര്‍ത്തിപ്പെടുത്തുക എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തിയവര്‍ക്കെതിരെ നടപടി വേണമെന്ന് ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു. അന്വേഷണം പുരോഗമിക്കുകയാണെന്ന് സി.ഐ പറഞ്ഞു.