പൊതുവിദ്യാഭ്യസ സ്ഥാപനങ്ങളില്‍ ലാന്‍ഡ് ഫോണ്‍ നിര്‍ബന്ധം; അന്വേഷണങ്ങള്‍ക്ക് സൗമ്യമായും കൃത്യമായും മറുപടി നല്‍കണമെന്ന് ഉത്തരവ്

പൊതുവിദ്യാഭ്യസ സ്ഥാപനങ്ങളില്‍ ലാന്‍ഡ് ഫോണ്‍ നിര്‍ബന്ധം; അന്വേഷണങ്ങള്‍ക്ക് സൗമ്യമായും കൃത്യമായും മറുപടി നല്‍കണമെന്ന് ഉത്തരവ്

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളില്‍ ഫോണ്‍ സംവിധാനം കാര്യക്ഷമമാക്കുന്നതിന് നിര്‍ദേശം നല്‍കി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി .ശിവന്‍കുട്ടി. പല സ്ഥാപനങ്ങളിലും വിവരങ്ങള്‍ വിളിച്ചന്വേഷിക്കാനോ അറിയാനോ ഫോണ്‍ നമ്പര്‍ പോലുമില്ലെന്ന പരാതിയെ തുടര്‍ന്നാണ് വിദ്യാഭ്യാസ വകുപ്പ് നടപടികള്‍ ശക്തമാക്കിയത്.

പരാതിക്ക് പിന്നാലെ വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദേശ പ്രകാരം പരിശോധനയും നടത്തിയിരുന്നു. പ്രൈമറി തലം മുതല്‍ ഹയര്‍ സെക്കണ്ടറി തലം വരെയുള്ള എല്ലാ സ്ഥാപനങ്ങളിലും ലാന്‍ഡ് ഫോണ്‍ ഉണ്ടാകണം. പ്രവര്‍ത്തനക്ഷമമല്ലാത്ത ഫോണ്‍ കണക്ഷനുകള്‍ ഉണ്ടെങ്കില്‍ അത് ശരിയാക്കിയെടുക്കുന്നതില്‍ നടപടി വേണം. അത് സാധ്യമല്ലെങ്കില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അനുമതിയോടെ പുതിയ കണക്ഷന്‍ എടുക്കണമെന്നും വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശിച്ചു.

ടെലിഫോണ്‍ വഴി ലഭിക്കുന്ന പരാതികള്‍ കൃത്യമായി രജിസ്റ്റര്‍ ചെയ്യണമെന്നും. ഓരോ ദിവസവും ഓഫീസിലേക്ക് വരുന്ന കോളുകള്‍ അറ്റന്‍ഡ് ചെയ്യാന്‍ റോട്ടേഷന്‍ അടിസ്ഥാനത്തില്‍ ഓഫീസ് മേധാവി ജീവനക്കാര്‍ക്ക് ചുമതല നല്‍കണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ്. ഫോണ്‍ കോളുകള്‍ക്ക് കൃത്യമായും സൗമ്യമായ ഭാഷയിലും മറുപടി നല്‍കണം.

Related Stories

No stories found.
logo
The Cue
www.thecue.in