സ്‌കൂള്‍ ബസില്ലാത്ത സ്ഥലങ്ങളില്‍ കെ.എസ്.ആര്‍.ടി.സിയുടെ ബോണ്ട് സര്‍വ്വീസ്; ആവശ്യപ്പെട്ടാല്‍ ഏത് റൂട്ടിലും സര്‍വ്വീസെന്ന് മന്ത്രി

സ്‌കൂള്‍ ബസില്ലാത്ത സ്ഥലങ്ങളില്‍ കെ.എസ്.ആര്‍.ടി.സിയുടെ ബോണ്ട് സര്‍വ്വീസ്; ആവശ്യപ്പെട്ടാല്‍ ഏത് റൂട്ടിലും സര്‍വ്വീസെന്ന് മന്ത്രി

സ്‌കൂള്‍ ബസില്ലാത്ത സ്ഥലങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി കെ.എസ്.ആര്‍.ടി.സിയുടെ ബോണ്ട് സര്‍വ്വീസ് നടത്തുമെന്ന് മന്ത്രി ആന്റണി രാജു. സ്‌കൂള്‍ മാനേജ്‌മെന്റ് ആവശ്യപ്പെട്ടാല്‍ ഏത് റൂട്ടിലും ബസ് സര്‍വ്വീസ് നടത്തും. വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി യാത്രപ്രോട്ടോക്കോള്‍ ഇറക്കുമെന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ആവശ്യത്തിന് ബസില്ലാത്ത സ്‌കൂളുകളിലേക്ക് കുട്ടികളെ എങ്ങനെ എത്തിക്കുമെന്ന ആശങ്കയിലാണ് രക്ഷിതാക്കള്‍, കൊവിഡ് മൂലം പൊതുഗതാഗതത്തെ ആശ്രയിക്കാനും പലര്‍ക്കും മടിയാണ്. ഈ സാഹചര്യത്തിലാണ് വിദ്യാര്‍ത്ഥികള്‍ക്കായി സര്‍വ്വീസ് നടത്താനുള്ള തീരുമാനമെന്ന് മന്ത്രി പറഞ്ഞു.

ഒക്ടോബര്‍ 20ന് മുമ്പ് മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ സ്‌കൂളുകളില്‍ നേരിട്ടെത്തി ബസുകളുടെ ഫിറ്റ്‌നസ് ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി യാത്ര പ്രോട്ടോക്കോള്‍ ഇറക്കും. ഒരു സീറ്റില്‍ ഒരു വിദ്യാര്‍ത്ഥിയെ മാത്രമേ യാത്ര ചെയ്യാന്‍ അനുവദിക്കൂ. സ്‌കൂള്‍ ബസുകളില്‍ തെര്‍മ്മല്‍ സ്‌കാനറും സാനിറ്റൈസറും നിര്‍ബന്ധമാക്കും. പ്രൊട്ടോക്കോള്‍ പാലിച്ചില്ലെങ്കില്‍ നടപടി നേരിടേണ്ടി വരുമെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in