'ടിപി കേസിലെ പ്രതികള്‍ മുഖ്യമന്ത്രിയുടെ പേര് പറയുമോ എന്ന് ഭയം'; കെ.കെ രമ

'ടിപി കേസിലെ പ്രതികള്‍ മുഖ്യമന്ത്രിയുടെ പേര് പറയുമോ എന്ന് ഭയം'; കെ.കെ രമ

മുഖ്യമന്ത്രിയുടെ ഉള്‍പ്പെടെ പേര് പറയുമോ എന്ന ഭയമുള്ളതുകൊണ്ടാണ് ടിപി കേസിലെ പ്രതികള്‍ക്ക് പരോള്‍ അനുവദിക്കുന്നതെന്ന് കെ.കെ.രമ. റിപ്പോര്‍ട്ടര്‍ ടിവിയോടാണ് കെ.കെ.രമയുടെ പ്രതികരണം.

കൊടി സുനിയെ കേരളത്തിലെ ജയില്‍ അധികൃതര്‍ക്കും ഭരണാധികാരികള്‍ക്കും പേടിയാണെന്നും കെ.കെ രമ പറഞ്ഞു. ഏറ്റവും വലിയ സുഖവാസ കേന്ദ്രമായിട്ട് ജയില്‍ കൊടി സുനി ഉപയോഗിച്ചുകൊണ്ടിരിക്കുന്നതെന്നും കെ.കെ രമ പറഞ്ഞു.

''ടിപി കേസിലെ പ്രതികള്‍ക്ക് മാത്രമാണ് ഇതുപോലെ വഴിവിട്ട പരോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. മറ്റേതെങ്കിലും കേസിലെ പ്രതികള്‍ക്ക് ഇതുപോലെ പരോള്‍ ലഭിച്ചതായി അറിവുണ്ടോ? കേരളത്തിന്റെ മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് എന്താണ് ഈ ടി.പി കേസ് പ്രതികളോടിത്ര താത്പര്യം.

എന്തുകൊണ്ട് അവര്‍ക്ക് മാത്രം ഇത്രയധികം പരോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നു. പിന്നെ എന്തിനാണ് ഇവരെ ശിക്ഷിച്ച് ജയിലില്‍ അയച്ചത്.

ടിപി കേസിലെ ഗൂഢാലോചനകുറ്റത്തില്‍ ഉള്‍പ്പെട്ടയാളാണ് പാര്‍ട്ടിയുടെ ലോക്കല്‍ കമ്മിറ്റി മെമ്പറായിരുന്ന കെ.സി രാമചന്ദ്രന്‍, ആ രാമചന്ദ്രന്‍ 581 ദിവസമാണ് ഇപ്പോള്‍ പരോളില്‍ പുറത്തുള്ളത്. ഒരു പ്രതിക്ക് 581 ദിവസമൊക്കെ പുറത്തുകടക്കാന്‍ മാത്രം എന്താണ് രാമചന്ദ്രനും പാര്‍ട്ടിയുമായിട്ടുള്ള ബന്ധം.

അല്ലെങ്കില്‍ എന്താണ് കേരളത്തിലെ മുഖ്യമന്ത്രിയുമായിട്ട് ഇവര്‍ക്കുള്ള ബന്ധം. അതാണ് അറിയേണ്ടത്.

ഇത് പലവട്ടം ഞങ്ങള്‍ ചോദിച്ചു കൊണ്ടിരിക്കുന്നതാണ്, ഈ കേസിലെ പ്രതികളെ എന്തിനാണ് സര്‍ക്കാര്‍ സംരക്ഷിച്ച് കൊണ്ടിരിക്കുന്നത്. ഉത്തരം വ്യക്തമാണ്, സര്‍ക്കാര്‍ സംരക്ഷിച്ചില്ലെങ്കില്‍ കേരളത്തിലെ മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള ആളുകളുടെ പേര് പറയുമോ എന്ന ഭയം തന്നെയാണ്,'' കെ.കെ രമ പറഞ്ഞു.

ഏറ്റവും വലിയ സുഖവാസ കേന്ദ്രമായിട്ട് ജയില്‍ കൊടി സുനി ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. സുനിയെ കേരളത്തിലെ ജയില്‍ അധികൃതര്‍ക്കും കേരളത്തിലെ ഭരണാധികാരിക്കും പേടിയാണെന്നും കെ.കെ രമ പറഞ്ഞു.

ടിപി കേസിലെ പ്രതികള്‍ക്ക് ശിക്ഷാ കാലയളവില്‍ ഇതുവരെ ലഭിച്ച പരോള്‍ വിവരങ്ങള്‍ പുറത്തു വന്നിരുന്നു. പതിനൊന്ന് പ്രതികള്‍ക്കായി ലഭിച്ചത് 4614 ദിവസത്തെ പരോളാണ്. കൊടി സുനി ഒഴികെയുള്ള പ്രതികള്‍ക്ക് 400 ലേറെ ദിവസമാണ് പരോള്‍ കിട്ടിയത്.

Related Stories

No stories found.
logo
The Cue
www.thecue.in