ഭരണനിര്‍വഹണത്തില്‍ കേരളം നമ്പര്‍ വണ്‍, ഏറ്റവും പിന്നില്‍ ഉത്തര്‍പ്രദേശ്

ഭരണനിര്‍വഹണത്തില്‍ കേരളം നമ്പര്‍ വണ്‍, ഏറ്റവും പിന്നില്‍ ഉത്തര്‍പ്രദേശ്

രാജ്യത്തെ ഭരണനിര്‍വഹണത്തില്‍ കേരളം ഒന്നാമത്. ഉത്തര്‍ പ്രദേശാണ് ഏറ്റവും പിന്നില്‍. രണ്ടാം സ്ഥാനത്ത് തമിഴ്‌നാടാണ്. മൂന്നാം സ്ഥാനത്ത് തെലങ്കാന.

സമത്വം, വളര്‍ച്ച, സുസ്ഥിരത, എന്നീ മൂന്ന് കാര്യങ്ങള്‍ പരിഗണിച്ചാണ് സൂചിക തയ്യാറാക്കിയത്. ബംഗളുരു ആസ്ഥാനമായ സന്നദ്ധ സംഘടന പബ്ലിക്ക് അഫയേഴ്‌സ് സെന്ററാണ് 2020-2021 വര്‍ഷത്തെ സൂചിക പുറത്തുവിട്ടത്.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ മഹാമാരിയെ നേരിട്ട രീതി, മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ തുടങ്ങി അഞ്ച് കേന്ദ്രാവിഷ്‌കൃത പദ്ധതി നടപ്പിലാക്കിയ രീതിയും പരിശോധിച്ചിരുന്നു.

പതിനെട്ട് സംസ്ഥാനങ്ങളാണ് പട്ടികയില്‍ ഉള്ളത്. കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ പുതുച്ചേരിയാണ് ഒന്നാമത്. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളാണ് ഏറ്റവും പിന്നില്‍. ഛത്തീസ്ഗഡ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍.

Related Stories

No stories found.
logo
The Cue
www.thecue.in