സി.ബി.ഐയ്ക്കുള്ള പൊതുസമ്മതം പിന്‍വലിക്കാന്‍ സര്‍ക്കാര്‍; തീരുമാനം ഉടന്‍

സി.ബി.ഐയ്ക്കുള്ള പൊതുസമ്മതം പിന്‍വലിക്കാന്‍ സര്‍ക്കാര്‍; തീരുമാനം ഉടന്‍

സംസ്ഥാനത്തെ കേസുകള്‍ സി.ബി.ഐയ്ക്ക് നേരിട്ട് ഏറ്റെടുക്കുന്നതിനായി നല്‍കിയ പൊതുസമ്മതം പിന്‍വലിക്കാന്‍ നീക്കം. അനുകൂലമായി നിയമോപദേശം കിട്ടിയതിന്റെ അടിസ്ഥാനത്തിലാണിത്. തീരുമാനം ഉടനുണ്ടാകുമെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. 2017ലാണ് കേസുകള്‍ ഏറ്റെടുക്കാനുള്ള പൊതുസമ്മതം സംസ്ഥാന സര്‍ക്കാര്‍ സി.ബി.ഐയ്ക്ക് നല്‍കിയത്.

സി.ബി.ഐക്ക് നല്‍കിയ പൊതുസമ്മതം പിന്‍വലിക്കാന്‍ പ്രത്യേക നിയമനിര്‍മ്മാണം ആവശ്യമില്ല. മന്ത്രിസഭ തീരുമാനിച്ച് ഉത്തരവിറക്കണം. ഇതിനുള്ള നടപടികള്‍ ആരംഭിച്ചതായാണ് സൂചന.

കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയ പകപോക്കലിനായി സി.ബി.ഐയെ ഉപയോഗിക്കുന്നുവെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വിമര്‍ശനം. മറ്റ് സംസ്ഥാനങ്ങളുടെ മാതൃകയില്‍ കേരളത്തിലും വിലക്ക് ഏര്‍പ്പെടുത്തണമെന്നാണ് സി.പി.എമ്മിന്റെയും സി.പി.ഐയുടെയും നിലപാട്. പശ്ചിമബംഗാള്‍. രാജസ്ഥാന്‍, ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഢ്, മഹാരാഷ്ട്ര സര്‍ക്കാരുകളാണ് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പൊതുസമ്മതം പിന്‍വലിക്കുന്നതോടെ കേസുകള്‍ ഏറ്റെടുക്കാന്‍ സി.ബി.ഐ പ്രത്യേകം അനുമതി വാങ്ങണം. സര്‍ക്കാരിന് അനുമതി നിഷേധിക്കാന്‍ കഴിയും. അത്തരം സാഹചര്യങ്ങളില്‍ സി.ബി.ഐയ്ക്ക് കോടതിയെ സമീപിച്ച് അനുമതി വാങ്ങേണ്ടിവരും.

Related Stories

No stories found.
logo
The Cue
www.thecue.in