വാക്‌സിനെടുക്കാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സ്വന്തം ചെലവില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് എടുക്കണം; ഒമിക്രോണ്‍ ഭീതിയില്‍ കടുത്ത ജാഗ്രത

വാക്‌സിനെടുക്കാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സ്വന്തം ചെലവില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് എടുക്കണം; ഒമിക്രോണ്‍ ഭീതിയില്‍ കടുത്ത ജാഗ്രത

സംസ്ഥാനത്ത് വാക്‌സിനെടുക്കാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഓഫീസില്‍ എത്താന്‍ സ്വന്തം ചെലവില്‍ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് എടുക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം. ഒമിക്രോണ്‍ ഭീതിയുടെ പശ്ചാത്തലത്തിലാണ് പുതിയ നിര്‍ദേശം.

പുതിയ കൊവിഡ് ഇളവുകള്‍ വേണ്ടെന്നും കൊവിഡ് അവലോകന നിയമത്തില്‍ തീരുമാനമായി. തിയേറ്ററുകളില്‍ കൂടുതല്‍ സീറ്റിങ്ങ് അനുവദിക്കില്ലെന്ന് നേരത്തെ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ വ്യക്തമാക്കിയിരുന്നു.

വാക്‌സിനെടുക്കാത്ത അധ്യാപകര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍ കുട്ടി പറഞ്ഞു. അധ്യാപകരും അനധ്യാപകരും വാക്‌സിനെടുക്കണമെന്നും വാക്‌സിനെടുക്കാത്തവര്‍ ക്യാമ്പസിനകത്തേക്ക് പ്രവേശിക്കേണ്ടതില്ല എന്നതാണ് മാര്‍ഗരേഖയെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യ പ്രശ്‌നമുള്ളവര്‍ ആരോഗ്യസമിതി റിപ്പോര്‍ട്ട് വാങ്ങണം. വാക്‌സിനെടുക്കാത്തവര്‍ മൂലം സമൂഹത്തില്‍ ദുരന്തമുണ്ടാകുമെന്നും അയ്യായിരം പേര്‍ക്കുമാത്രമായി തീരുമാനം ലംഘിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in