പിണറായിയുടെ ലക്ഷ്യം മുസ്ലിം വോട്ടുകള്‍, യോഗി വിമര്‍ശിച്ചത് കേരളത്തെ അല്ലെന്ന് സുരേന്ദ്രന്‍

കെ സുരേന്ദ്രന്‍
കെ സുരേന്ദ്രന്‍

സൂക്ഷിച്ച് വോട്ട് ചെയ്തില്ലെങ്കില്‍ യുപി കേരളം പോലെയാകും എന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമര്‍ശം വിവാദമായതിന് പിന്നാലെ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.

യോഗി വിമര്‍ശിച്ചത് സംസ്ഥാന സര്‍ക്കാരിനെയാണ് അല്ലാതെ കേരളത്തെയല്ല. പിണറായി വിജയനെ വിമര്‍ശിച്ചാല്‍ ആദ്യം രംഗത്തുവരുന്നത് വി.ഡി. സതീശനാണ്. കോണ്‍ഗ്രസ് കാണിക്കുന്നത് രാഷ്ട്രീയ പാപ്പരത്വമാണെന്ന് സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

യോഗിയെ വിമര്‍ശിച്ചാല്‍ മുസ്ലിം വോട്ടുകള്‍ നേടാമെന്ന് പിണറായി വിജയന്‍ കരുതുന്നു. ബാലുശ്ശേരിയില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരേ യൂണിഫോം ധരിക്കണമെന്നു പറഞ്ഞപ്പോള്‍ വിപ്ലവമായി കൊണ്ടാടിയവര്‍, അത് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ചെയ്യുമ്പോള്‍ വര്‍ഗീയ വല്‍ക്കരിക്കാന്‍ ശ്രമിക്കുന്നത് എന്ത് കൊണ്ടാണെന്നും സുരേന്ദ്രന്‍.

Related Stories

No stories found.
logo
The Cue
www.thecue.in