ബസ് പോലെ വിമാന സര്‍വീസ്, കെ റെയിലിന് പകരം 'ഫ്‌ളൈ ഇന്‍ കേരള' പദ്ധതി നിര്‍ദേശിച്ച് കെ സുധാകരന്‍

ബസ് പോലെ വിമാന സര്‍വീസ്, കെ റെയിലിന് പകരം 'ഫ്‌ളൈ ഇന്‍ കേരള' പദ്ധതി നിര്‍ദേശിച്ച് കെ സുധാകരന്‍

കെ റെയിലിന് ബദല്‍ നിര്‍ദേശവുമായി കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. 'ഫ്‌ളൈ ഇന്‍ കേരള' എന്ന പദ്ധതിയാണ് കെ റെയിലിന് പകരമായി സുധാകരന്‍ മുന്നോട്ട് വെക്കുന്നത്. വിമാന സര്‍വീസുകള്‍ വര്‍ധിപ്പിച്ച് ആളുകളെ എത്തിക്കുന്ന പദ്ധതിയാണ് സുധാകരന്‍ മുന്നോട്ട് വെച്ച ഫ്‌ളൈ ഇന്‍ കേരള. കെ.എസ്.ആര്‍.ടി.സി ടൗണ്‍ ടു ടൗണ്‍ മാതൃക സ്വീകരിക്കാമെന്നാണ് നിര്‍ദേശം.

ഫ്‌ളൈ ഇന്‍ കേരള പദ്ധതിയില്‍ വിമാന ടിക്കറ്റുകള്‍ക്ക് റിസര്‍വേഷന്‍ നിര്‍ബന്ധമല്ലെന്നും വിമാനത്താവളത്തില്‍ എത്തി നേരിട്ട് ടിക്കറ്റ് എടുക്കാവുന്ന സംവിധാനം ഏര്‍പ്പെടുത്താമെന്നും സുധാകരന്‍ നിര്‍ദേശിക്കുന്നു.

എന്തെങ്കിലും കാരണവശാല്‍ വിമാനത്താവളത്തില്‍ എത്തിച്ചേരാന്‍ വൈകിയാലും ഓരോ മണിക്കൂര്‍ ഇടവിട്ട് വിമാനം ഏര്‍പ്പെടുത്തിയാല്‍ ആര്‍ക്കും പണം നഷ്ടമാകുകയില്ലെന്നും സുധാകരന്‍ നിര്‍ദേശിക്കുന്നു.

ഫ്‌ളൈറ്റ് ടിക്കറ്റിന് സാധാരണ ചെയ്യുന്നത് പോലെ നിരക്ക് സ്‌പോട്ടില്‍ വര്‍ധിക്കുന്ന രീതി കൂടി ഒഴിവാക്കി എല്ലാ ടിക്കറ്റിനും ഒരേ നിരക്ക് ആക്കുകയും ചെയ്താല്‍ കൂടുതല്‍ സൗകര്യമാകുമെന്നാണ് സുധാകരന്‍ പറയുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in