'പ്രശ്‌നം തീര്‍ക്കാന്‍ ജോജു എത്തി, മുതിര്‍ന്ന സി.പി.എം നേതാക്കള്‍ പിന്തിരിപ്പിച്ചു'; കെ.സുധാകരന്‍

'പ്രശ്‌നം തീര്‍ക്കാന്‍ ജോജു എത്തി, മുതിര്‍ന്ന സി.പി.എം നേതാക്കള്‍ പിന്തിരിപ്പിച്ചു'; കെ.സുധാകരന്‍

കോണ്‍ഗ്രസിന്റെ വഴിതടയല്‍ സമരത്തിനെതിരെ പ്രതികരിച്ച നടന്‍ ജോജുവിന്റേത് അപക്വമായ നടപടിയായിരുന്നുവെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. വിഷയത്തില്‍ ജോജുവിനെതിരെ പ്രതികരിക്കരുതെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും കെ.സുധാകരന്‍ പറഞ്ഞു. ജോജുവുമായുള്ള പ്രശ്‌നം ജോജുവിനോട് മാത്രമുള്ളതാണ്. അത് സിനിമാ മേഖലയിലുള്ള മറ്റുള്ളവരുമായി ഉള്ള പ്രശ്‌നമായി മാറരുതെന്നാണ് പറഞ്ഞത്.

അന്ന് ജോജുവില്‍ നിന്നുണ്ടായത് അപക്വമായ നടപടിയാണ്, അതിന് സിനിമാ ലോകത്തെ എല്ലാവരെയും ശിക്ഷിക്കരുത്. കോണ്‍ഗ്രസുമായുള്ള പ്രശ്‌നം തീര്‍ക്കാന്‍ ജോജു എത്തിയതാണെന്നും, മുതിര്‍ന്ന ചില സി.പി.എം നേതാക്കളാണ് പിന്തിരിപ്പിച്ചതെന്നും കെ.സുധാകരന്‍ ആരോപിച്ചു.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സഭയെ തെറ്റിദ്ധരിപ്പിച്ച ജലവിഭവ വകുപ്പ് മന്ത്രിക്ക് നട്ടെല്ലുണ്ടെങ്കില്‍ രാജിവെക്കണം. സഭയില്‍ മന്ത്രി കളവ് തിരുത്തിയത് അപൂര്‍വ്വ സംഭവമാണെന്നും സുധാകരന്‍ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in