പകുതിയലധികം പെട്ടിതൂക്കികളും നേതാക്കള്‍ക്ക് മറ്റു പലകാര്യങ്ങളും ചെയ്ത് കൊടുത്തവരും: കെ.പി. അനില്‍കുമാര്‍

പകുതിയലധികം  പെട്ടിതൂക്കികളും നേതാക്കള്‍ക്ക് മറ്റു പലകാര്യങ്ങളും ചെയ്ത് കൊടുത്തവരും: കെ.പി. അനില്‍കുമാര്‍

ഡി.സി.സി അധ്യക്ഷപട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. വിമര്‍ശനവുമായി രംഗത്തെത്തിയ കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി അനില്‍കുമാറിനെയും കെ. ശിവദാസന്‍ നായരെയും കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്തു. ചാനല്‍ ചര്‍ച്ചകളില്‍ നടത്തിയ വിമര്‍ശനങ്ങളുടെ പേരിലാണ് നടപടി.

നേതൃത്വം പറയുന്ന വാക്കുകളില്‍ സത്യസന്ധതയുണ്ടെങ്കില്‍ അത് പ്രാവര്‍ത്തികമാക്കണം എന്നാണ് താന്‍ പറഞ്ഞതെന്നും പാര്‍ട്ടിയില്‍ ആര്‍ക്കാണ് ഗ്രൂപ്പ് ഇല്ലാത്തതെന്നും കെ.പി. അനില്‍ കുമാര്‍ ചോദിച്ചു. മനോരമ ന്യൂസിനോടായിരുന്നു അനില്‍ കുമാറിന്റെ പ്രതികരണം.

ഈ പാര്‍ട്ടിക്കകത്ത് ആളുകള്‍ കൊഴിഞ്ഞു പോകാന്‍ നില്‍ക്കുകയാണ്. അപ്പോഴാണ് ഉള്ളവരെ കൂടെ പറഞ്ഞുവിടുന്നതെന്നും അനില്‍കുമാര്‍ പറഞ്ഞു.

പകുതിയലധികം  പെട്ടിതൂക്കികളും നേതാക്കള്‍ക്ക് മറ്റു പലകാര്യങ്ങളും ചെയ്ത് കൊടുത്തവരും: കെ.പി. അനില്‍കുമാര്‍
പൊട്ടിത്തെറിച്ച് ഉമ്മന്‍ചാണ്ടി, പണ്ടൊക്കെ ചര്‍ച്ച നടക്കുമായിരുന്നു; സുധാകരനെതിരെ പരസ്യമായി രംഗത്ത്

അധ്യക്ഷപ്പട്ടികയിലെ പകുതിയിലധികം പേരും യോഗ്യതയില്ലാത്തവരാണെന്നും അനില്‍കുമാര്‍ പറഞ്ഞു. പകുതിയലധികം പേരും പെട്ടിതൂക്കികളും നേതാക്കള്‍ക്ക് വേണ്ടി മറ്റു പലകാര്യങ്ങളും ചെയ്ത് കൊടുത്തവരുമാണ്. അവര്‍ക്കൊന്നും ഡി.സി.സി പ്രസിഡന്റുമാരാകാന്‍ ഒരു യോഗ്യതയുമില്ല. ഡി.സി.സി ഓഫീസിലേക്ക് ആളുകള്‍ കയറാന്‍ പേടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നേതാക്കളുടെ ഇഷ്ടക്കാര്‍ക്ക് പ്രവര്‍ത്തകരുടെ പിന്തുണയുണ്ടാകില്ലെന്നാണ് കെ. ശിവദാസന്‍ നായര്‍ പറഞ്ഞത്.

തിരുവനന്തപുരത്ത് പാലോട് രവിയും കോട്ടയത്ത് നാട്ടകം സുരേഷുമാണ് പട്ടികയിലുള്ളത്. ആലപ്പുഴയില്‍ ബാബു പ്രസാദ്, എറണാകുളം മുഹമ്മദ് സിയാസ്, പാലക്കാട് എ തങ്കപ്പന്‍, വി.എസ് ജോയ്, കൊല്ലം രാജേന്ദ്ര പ്രസാദ്, പത്തനംതിട്ട സതീഷ് കൊച്ചു പറമ്പില്‍, തൃശൂര്‍ ജോസ് വെള്ളൂര്‍, കോഴിക്കോട് അഡ്വ. കെ പ്രവീണ്‍ കുമാര്‍, വയനാട് എന്‍ ഡി അപ്പച്ചന്‍, എന്നിങ്ങനെയാണ് പട്ടികയിലുള്ളത്.

അനില്‍കുമാറിന്റെ വാക്കുകള്‍

കോണ്‍ഗ്രസ് ആളുകളെ സസ്‌പെന്‍ഡ് ചെയ്ത് പേടിപ്പിക്കുകയാണോ? അത് കയ്യില്‍ വെച്ചാല്‍ മതി. ഇങ്ങനെ പോയാല്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കകത്ത് ഒരുപാട് പേരെ സസ്‌പെന്‍ഡ് ചെയ്യേണ്ടിവരും. പൂരം നാളെ മുതല്‍ കാണാന്‍ പോകുന്നേയുള്ളു. അതിനെക്കുറിച്ച് ഞാന്‍ ഇപ്പോള്‍ പറയുന്നില്ല.

പട്ടിക ശുദ്ധ അസംബന്ധമാണ്. ഈ പട്ടികയ്ക്കകത്ത് വന്നവരില്‍ എത്രപേര്‍ക്ക് യോഗ്യതയുണ്ട്? പട്ടികയില്‍ വന്ന പകുതിയലധികം പേരും പെട്ടിയെടുപ്പുകാരും നേതാക്കളുടെ പിടിയാളുകളായി പണിയെടുക്കുന്നവരുമാണ്.

അത് പറഞ്ഞതിന്റെ പേരില്‍ സസ്‌പെന്‍ഡ് ചെയ്താല്‍ അന്തസോടുകൂടി സ്ഥാനമൊഴിയും. നേതൃത്വത്തിനകത്ത് ഗ്രൂപ്പില്ലാതെ, ഗ്രൂപ്പിനതീതനായി പ്രവര്‍ത്തിക്കുന്ന ആരെയെങ്കിലും കാണിച്ച് തരുമോ?

സതീശന്‍ പറഞ്ഞിരുന്നു സസ്‌പെന്‍ഡ് ചെയ്യും എന്ന്. ഈ പാര്‍ട്ടിക്കകത്ത് ആളുകള്‍ കൊഴിഞ്ഞു പോകാന്‍ നില്‍ക്കുകയാണ്. അപ്പോഴാണ് ഉള്ളവരെ കൂടെ പറഞ്ഞുവിടുന്നത്.

അധ്യക്ഷപ്പട്ടികയിലെ പകുതിയിലധികം പേരും യോഗ്യതയില്ലാത്തവരാണ്. പകുതിയലധികം പേരും പെട്ടിതൂക്കികളും നേതാക്കള്‍ക്ക് വേണ്ടി മറ്റു പലകാര്യങ്ങളും ചെയ്ത് കൊടുത്തവരുമാണ്. അവര്‍ക്കൊന്നും ഡിസിസി പ്രസിഡന്റുമാരാകാന്‍ ഒരു യോഗ്യതയുമില്ല. ഡി.സി.സി ഓഫീസിലേക്ക് ആളുകള്‍ കയറാന്‍ പേടിക്കും.

Related Stories

No stories found.
logo
The Cue
www.thecue.in