ഒരു ബെഞ്ചും,രണ്ട് കസേരയും,ഒരു കുപ്പി വെള്ളവും ഒരുക്കി തന്നത് ടിപി; കെകെ രമയ്ക്ക് അഭിവാദ്യങ്ങളുമായി ഹരീഷ് പേരടി

ഒരു ബെഞ്ചും,രണ്ട് കസേരയും,ഒരു കുപ്പി വെള്ളവും ഒരുക്കി തന്നത്  ടിപി;  കെകെ രമയ്ക്ക് അഭിവാദ്യങ്ങളുമായി ഹരീഷ് പേരടി

ആര്‍എംപി എംഎല്‍എ കെ കെ രമയ്ക്ക് അഭിവാദ്യങ്ങളുമായി നടൻ ഹരീഷ് പേരടി. രാഷ്ടിയ അഭിപ്രായ വിത്യാസങ്ങൾ നിലനിൽക്കുമ്പോളും രമയുടെ ശബ്ദം നിയമസഭയിൽ ഉറക്കെ കേൾക്കുന്നത് ലോകം മുഴുവൻ കാണുമ്പോൾ താൻ ജനാധിപത്യത്തെ ഒരായിരം മടങ്ങ് സ്നേഹിക്കുകയാണെന്ന് നടൻ ഹരീഷ് പേരടി സോഷ്യൽ മീഡിയയിൽ കുറിച്ചു.ഒഞ്ചിയത്ത് ആദ്യമായി നാടകം കളിക്കാൻ പോയപ്പോൾ നാടകം കളിക്കാൻ ആകെ വേണ്ട സാധനങ്ങളായ ഒരു ബെഞ്ചും,രണ്ട് കസേരയും,ഒരു കുപ്പി വെള്ളവും ഒരുക്കി തന്നത് പാർട്ടി വേദിയിലെ അമരക്കാരനായ ടി പി ചന്ദ്രശേഖരൻ ആണെന്നും അദ്ദേഹം കുറിച്ചു. ടിപിയുടെ ബാഡ്ജ് ധരിച്ച് നിയമസഭയിൽ എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്യുന്ന കെ കെ രമയുടെ ചിത്രവും അദ്ദേഹം പങ്കുവെച്ചു

ഹരീഷ് പേരടിയുടെ കുറിപ്പ്

Sfi യിൽ രമയോടൊപ്പം പ്രവർത്തിച്ച അനുഭവം എന്റെ ഭാര്യ ബിന്ദു ഇപ്പോഴും സ്നേഹപൂർവ്വം ഓർക്കാറുണ്ട്...ഒഞ്ചിയത്ത് ആദ്യമായി നാടകം കളിക്കാൻ പോയപ്പോൾ നാടകം കളിക്കാൻ ആകെ വേണ്ട സാധനങ്ങളായ ഒരു ബെഞ്ചും,രണ്ട് കസേരയും,ഒരു കുപ്പി വെള്ളവും എനിക്ക് ഒരുക്കി തന്ന പാർട്ടി വേദിയിലെ അമരക്കാരനായ TP യെയും സ്നേഹപൂർവ്വം ഓർക്കുന്നു..രാഷ്ടിയ അഭിപ്രായ വിത്യാസങ്ങൾ നിലനിൽക്കുമ്പോളും രമയുടെ ശബ്ദം ഇന്ന് നിയമസഭയിൽ ഉറക്കെ കേൾക്കുമ്പോൾ..അത് ലോകം മുഴുവൻ കാണുമ്പോൾ.. ഞാൻ ജനാധിപത്യത്തെ ഒരായിരം മടങ്ങ് സ്നേഹിക്കുന്നു..രമ സഖാവേ..ജനാധിപത്യത്തെ കാത്തുരക്ഷിക്കാൻ,ഒരു നല്ല പ്രതിപക്ഷമാവാൻ അഭിവാദ്യങ്ങൾ ...ലാൽസലാം...

Sfi യിൽ രമയോടൊപ്പം പ്രവർത്തിച്ച അനുഭവം എൻ്റെ ഭാര്യ ബിന്ദു ഇപ്പോഴും സ്നേഹപൂർവ്വം ഓർക്കാറുണ്ട്...ഒഞ്ചിയത്ത് ആദ്യമായി...

Posted by Hareesh Peradi on Tuesday, June 1, 2021
The Cue
www.thecue.in