രാജ്യത്ത് വിലക്കയറ്റം രൂക്ഷം; മൊത്തവില സൂചിക പണപ്പെരുപ്പം റെക്കോര്‍ഡ് ഉയരത്തില്‍


രാജ്യത്ത് വിലക്കയറ്റം രൂക്ഷം; മൊത്തവില സൂചിക പണപ്പെരുപ്പം റെക്കോര്‍ഡ് ഉയരത്തില്‍

രാജ്യത്തെ മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം റെക്കോഡ് നിലയില്‍. മാര്‍ച്ചില്‍ 14.55 ശതമാനമായിരുന്നു സൂചിക 15.1 ശതമാനത്തിലെത്തി. പച്ചക്കറി, പഴം, പാല്‍, ഇന്ധനം എന്നിവയുടെ വിലക്കയറ്റമാണ് സൂചികയുടെ കുതിപ്പിന് കാരണമായത്.

തുടര്‍ച്ചയായ പതിമൂന്നാമത്തെ മാസമാണ് മൊത്തവില സൂചിക പണപ്പെരുപ്പം രണ്ടക്കത്തില്‍ തുടരുന്നത്. കഴിഞ്ഞയാഴ്ച പുറത്തുവിട്ട ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള ഏപ്രിലിലെ പണപ്പെരുപ്പം 7.79 ശതമാനത്തിലെത്തിയിരുന്നു.

ഇതോടെ ജൂണിലും നിരക്ക് വര്‍ധനയ്ക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തലുകള്‍. 40 ബേസിസ് പോയന്റുവരെ വര്‍ധിപ്പിച്ചേക്കാമെന്നാണ് വിലയിരുത്തല്‍. മെയ് നാലിന് ചേര്‍ന്ന ആര്‍.ബി.ഐയുടെ യോഗത്തില്‍ റിപ്പോ നിരക്ക് 40 ബേസിസ് പോയന്റ് ഉയര്‍ത്തിയിരുന്നു. കരുതല്‍ ധന അനുപാതം അരശതമാനവും വര്‍ധിപ്പിച്ചു. ഇതോടെ റിപ്പോ നിരക്ക് 4.40 ശതമാനവും സി.ആര്‍.ആര്‍ 4.50 ശതമാനവുമായി. റഷ്യ യുക്രൈന്‍ സംഘര്‍ഷമാണ് പണപ്പെരുപ്പ നിരക്കിലെ കുതിപ്പിന്റെ പ്രധാനകാരണം.

Related Stories

No stories found.
logo
The Cue
www.thecue.in