സര്‍ക്കുലര്‍ പിന്‍വലിക്കില്ല, ആര്‍ക്കും മാധ്യമ വിലക്കില്ലെന്ന് ആരോഗ്യമന്ത്രി

സര്‍ക്കുലര്‍ പിന്‍വലിക്കില്ല, ആര്‍ക്കും മാധ്യമ വിലക്കില്ലെന്ന് ആരോഗ്യമന്ത്രി

ഒമിക്രോണ്‍ വിഷയത്തില്‍ ഡി.എം.ഒമാര്‍ക്ക് മുന്‍കൂര്‍ അനുമതി വാങ്ങി പ്രതികരിക്കണമെന്ന നിര്‍ദേശത്തില്‍ വിശദീകരണവുമായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഡി.എം.ഒമാര്‍ക്ക് മാധ്യമ വിലക്കില്ലെന്നും സര്‍ക്കുലര്‍ ഇറക്കിയ നടപടി പുനപരിശോധിക്കില്ലെന്നും വ്യക്തമാക്കി.

പല ജില്ലകളില്‍ പല രീതയില്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വരുന്ന സ്ഥിതിയുണ്ട്. വിവരങ്ങള്‍ കൃത്യമായി പരിശോധിച്ചും ഏകോപിപ്പിച്ചും നല്‍കേണ്ടതായിട്ടുണ്ട് എന്നതുകൊണ്ടാണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. സര്‍ക്കുലര്‍ പിന്‍വലിക്കില്ലെന്നും മാധ്യമങ്ങളോട് സംസാരിക്കാന്‍ ആര്‍ക്കും വിലക്കില്ലെന്നും വീണ ജോര്‍ജ് പറഞ്ഞു.

വകുപ്പുമായി ആശയ വിനിമയം നടത്തി, നല്‍കുന്ന വിവരങ്ങള്‍ കൃത്യമാണെന്ന് ഉറപ്പിക്കുക എന്നതാണ് സര്‍ക്കുലര്‍ കൊണ്ട് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

അതേസമയം അട്ടപ്പാടി സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ട് കോട്ടത്തറ ആശുപത്രി സൂപ്രണ്ടിന്റെ ആരോപണങ്ങളോട് മറുപടി പറയാന്‍ ഇല്ലെന്നും താന്‍ ചെയ്യുന്നത് തന്റെ ഉത്തരവാദിത്തമാണെന്നും അത് ഇനിയും ചെയ്യുമെന്നും വീണ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. മിന്നല്‍ സന്ദര്‍ശനങ്ങള്‍ ഇനിയും തുടരുമെന്നും വീണ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in