'പടക്കംപൊട്ടി വികൃതമായ സംരക്ഷകന്‍','വയ്യാതായാല്‍ മൂലയ്ക്കിരിക്കണം', കോടിയേരിയുടെ ആരോഗ്യസ്ഥിതിയ്‌ക്കെതിരെ വിദ്വേഷ കമന്റുകള്‍

'പടക്കംപൊട്ടി വികൃതമായ സംരക്ഷകന്‍','വയ്യാതായാല്‍ മൂലയ്ക്കിരിക്കണം', കോടിയേരിയുടെ ആരോഗ്യസ്ഥിതിയ്‌ക്കെതിരെ വിദ്വേഷ കമന്റുകള്‍

സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ രോഗാവസ്ഥയെ പരിഹസിച്ച് സമൂഹ മാധ്യമങ്ങളില്‍ വിദ്വേഷ കമന്റുകള്‍. കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തിന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ച ലൈവിന് കീഴെയാണ് വിദ്വേഷ കമന്റുകള്‍.

ആരോഗ്യസ്ഥിതി പരിഗണിച്ച് സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗം എ.കെ ബാലനൊപ്പമായിരുന്നു വെള്ളിയാഴ്ച നടന്ന വാര്‍ത്താസമ്മേളനത്തില്‍ കോടിയേരി സംസാരിച്ചത്.

'പടക്കം പൊട്ടി വികൃതമായ സംരക്ഷകന്‍', 'മകന്റെ ഒരു ബീഡി വാങ്ങി ആഞ്ഞു വലിക്ക് കുറച്ച് ആശ്വാസം കിട്ടും', 'മരണ വെളിപാടാണോ?', 'വയ്യാതായാല്‍ മൂലയ്ക്കിരിക്കണം വാലസ്‌നാ...', തുടങ്ങി മോശമായ കമന്റുകളാണ് നിറയുന്നത്. ഇതിനെതിരെ രൂക്ഷ വിമര്‍ശനവും ഉയരുന്നുണ്ട്.

അതേസമയം കോടിയേരിയുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്ക പ്രകടിപ്പിച്ചുകൊണ്ടുള്ള കമന്റുകളഉം പ്രതികരണങ്ങളും വീഡിയോക്ക് താഴെ വരുന്നുണ്ട്.

Related Stories

No stories found.
The Cue
www.thecue.in