ഞങ്ങളുടെ ജി ചെയ്ത തെറ്റ് എന്താണ്; കുഴൽ പണത്തിൽ കെ സുരേന്ദ്രനെ പരിഹസിച്ച് ഹരീഷ് പേരടി

ഞങ്ങളുടെ ജി ചെയ്ത തെറ്റ് എന്താണ്;  കുഴൽ പണത്തിൽ കെ സുരേന്ദ്രനെ പരിഹസിച്ച് ഹരീഷ് പേരടി

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെ പരിഹസിച്ച് നടൻ ഹരീഷ് പേരടി. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകാന്‍ സികെ ജാനു കെ.സുരേന്ദ്രനോട് പത്ത് കോടി രൂപ ആവശ്യപ്പെട്ടുവെന്ന് ജെ.ആര്‍.പി ട്രഷറര്‍ പ്രസീതയുടെ വെളിപ്പെടുത്തൽ വലിയ ചർച്ചയായിരുന്നു ഒരു പാവപ്പെട്ട ദളിത് സ്ത്രിയുടെ കടബാദ്ധ്യതകൾ തീർക്കാൻ വേണ്ടി സഹായിക്കാൻ ശ്രമിക്കുകയും അവരുടെ സാമൂഹ്യ സാമ്പത്തിക നിലവാരം ഉയർത്താൻ ശ്രമിച്ചതാണോ ഞങ്ങളുടെ ജി ചെയ്ത തെറ്റെന്ന് സോഷ്യൽ മീഡിയ കുറിപ്പിലൂടെ ഹരീഷ് പേരടി ചോദിച്ചു. ലക്ഷദീപിൽ വികസനം നടത്താൻ വേണ്ടി കഷ്ടപ്പെടുന്നതിനിടയിലാണ് രാജ്യദ്രോഹികൾ പുതിയ കുഴൽപണ വാർത്തയുമായി ഇറങ്ങിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഹരീഷ് പേരടിയുടെ സോഷ്യൽ മീഡിയ കുറിപ്പ്

ഒരു പാവപ്പെട്ട ദളിത് സ്ത്രിയുടെ കടബാദ്ധ്യതകൾ തീർക്കാൻ വേണ്ടി സഹായിക്കാൻ ശ്രമിക്കുകയും അവരുടെ സാമൂഹ്യ സാമ്പത്തിക നിലവാരം ഉയർത്താൻ ശ്രമിച്ചതുമാണോ ഞങ്ങളുടെ ജി ചെയ്ത തെറ്റ്...7ന് ദേശീയ നേതാവ് വരുന്നതിനുമുമ്പ് 6 ന് കാശായി കൈയ്യിൽ കൊടുക്കാം എന്ന് വാക്ക് പറഞ്ഞതാണോ ഞങ്ങളുടെ ജിയുടെ തെറ്റ് ...വാക്കാണ് വലുത് എന്ന് നമുക്ക് എല്ലാവർക്കുമറിയാവുന്നതല്ലെ?..ഇതു കൊണ്ടാണ് നിങ്ങളോട് പാക്കിസ്ഥാനിലേക്ക് പോകാൻ ഞങ്ങൾ ഇടക്കിടെ പറഞ്ഞുകൊണ്ടിരിക്കുന്നത്..നിങ്ങളില്ലാത്ത ഈ രാജ്യത്ത് ഞങ്ങൾക്ക് ഹെലികോപ്റ്റർ ഇല്ലാതെ തന്നെ പാവപ്പെട്ടവർക്ക് കാശുക്കൊടുത്ത് സഹായിക്കാൻ പറ്റും..ലക്ഷദീപിൽ വികസനം നടത്താൻ വേണ്ടി കഷ്ടപ്പെടുന്നതിനിടയിലാണ് രാജ്യദ്രോഹികൾ പുതിയ കുഴൽപണ വാർത്തയുമായി ഇറങ്ങിയിരിക്കുന്നത്..നല്ലത് ആര് ചെയ്താലും നല്ലതാണെന്ന് പറയാൻ പറ്റണം..അതിനൊക്കെ രാജ്യ സ്നേഹം വേണടോ..രാജ്യസ്നേഹം..

ഒരു പാവപ്പെട്ട ദളിത് സ്ത്രിയുടെ കടബാദ്ധ്യതകൾ തീർക്കാൻ വേണ്ടി സഹായിക്കാൻ ശ്രമിക്കുകയും അവരുടെ സാമൂഹ്യ സാമ്പത്തിക നിലവാരം...

Posted by Hareesh Peradi on Wednesday, June 2, 2021
The Cue
www.thecue.in