
ഡല്‍ഹിയിലെ ഷഹീന്‍ബാഗിലെ ഇടിച്ചു നിരത്തല്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ.എം നല്കിയ ഹര്‍ജി പരിഗണിക്കാതെ സുപ്രീം കോടതി. ഹൈക്കോടതിയെ സമീപിക്കാതെ നേരിട്ട് സുപ്രീം കോടതിയെ സമീപിച്ചതില്‍ ബെഞ്ച് സി.പി.എമ്മിനെ വിമര്‍ശിച്ചു.
ഇക്കാര്യത്തില്‍ എന്തിനാണ് സി.പി.ഐ.എം കോടതിയെ സമീപിക്കുന്നത്. ഷഹീന്‍ബാഗിലെ താമസക്കാര്‍ ഹര്‍ജി നല്കട്ടെയെന്നും ജസ്റ്റിസ് എല്‍. നാഗേശ്വര്‍ റാവുവിന്റെ നേതൃത്വത്തിലുള്ള ബെഞ്ച്.
ജഹാംഗിര്‍പുരിയിലെ ഒഴിപ്പിക്കല്‍ തടഞ്ഞ ഉത്തരവ് സി.പി.ഐ.എമ്മിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന് പി. സുരേന്ദ്രനാഥ് ചൂണ്ടിക്കാട്ടിയപ്പോള്‍ ആ ഉത്തരവിന്റെ മറവില്‍ ഇങ്ങനെയൊരു ആവശ്യം ഉന്നയിക്കാനാവില്ലെന്നായിരുന്നു കോടതിയുടെ പ്രതികരണം.
രണ്ട് ദിവസത്തേക്ക് സ്റ്റേ ഓര്‍ഡറെങ്കിലും പുറപ്പെടുവിക്കണമെന്ന സി.പി.ഐ.എമ്മിന്റെ ആവശ്യവും കോടതി പരിഗണിച്ചില്ല. തങ്ങള്‍ ഇവിടെ ആളുകളുടെ ജീവിതം സംരക്ഷിക്കാനാണ് ഇരിക്കുന്നതെങ്കിലും ഈ രുപത്തില്‍ അല്ല എന്നായിരുന്നു കോടതിയുടെ മറുപടി.
ഒന്നുകില്‍ നിങ്ങള്‍ ഹര്‍ജി പിന്‍വലിക്കണം അല്ലെങ്കില്‍ ഞങ്ങള്‍ ഹര്‍ജി തള്ളുമെന്നും കോടതി പറഞ്ഞു. അനധികൃതമാണെങ്കില്‍ പോലും തങ്ങളുടെ വീട് പൊളിച്ചുവെന്ന് കാണിച്ച് എല്ലാവര്ക്കും സുപ്രീം കോടതിയിലേക്ക് വരാനുള്ള ലൈസന്‍സ് നല്‍കാനാവില്ല. നിയമം ലംഘിക്കപ്പെട്ടാല്‍ ഞങ്ങള്‍ ഇടപെടും, പക്ഷേ ഇതുപോലുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ താത്പര്യം മുന്നിര്ത്തിയായിരിക്കില്ലെന്നും കോടതി.