ഹരിത വിവാദത്തില്‍ പ്രസ് മീറ്റുമായി ഫാത്തിമ തഹ്‌ലിയ, വ്യക്തിഹത്യയും സൈബര്‍ ആക്രമണവും

ഹരിത വിവാദത്തില്‍ പ്രസ് മീറ്റുമായി ഫാത്തിമ തഹ്‌ലിയ, വ്യക്തിഹത്യയും സൈബര്‍ ആക്രമണവും

ഹരിത വിവാദത്തില്‍ വാര്‍ത്താസമ്മേളനം വിളിച്ച് എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്‌ലിയ. ബുധനാഴ്ച്ച ഉച്ചയ്ക്ക് 12ന് മാധ്യമങ്ങളെ കാണുമെന്ന് ഫെയ്‌സ്ബുക്കിലൂടെയാണ് അവര്‍ അറിയിച്ചത്.

പോസ്റ്റിന്റെ പേരില്‍ തഹ്‌ലിയയ്‌ക്കെതിരെ സൈബര്‍ ആക്രമണമാണ് നടക്കുന്നത്. ഫെയ്‌സ്ബുക്ക് കുറിപ്പിന് താഴെ വ്യക്തിഹത്യ നടത്തുന്നതും, അധിക്ഷേപിക്കുന്നതുമായ നിരവധി കമന്റുകളാണ് ലീഗ് അനുഭാവികളും പ്രവര്‍ത്തകരും കുറിക്കുന്നത്.

ഹരിത സംസ്ഥാന കമ്മിറ്റി മരവിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ പരോക്ഷ വിമര്‍ശനവുമായി നേരത്തെ ഫാത്തിമ തഹ്ലിയ രംഗത്തെത്തിയിരുന്നു. ആണ്‍അഹന്തയ്‌ക്കെതിരെ പൊരുതിയ കെ.ആര്‍.ഗൗരിയാണ് തന്റെ ഹീറോ എന്നായിരുന്നു ഫെയ്‌സ്ബുക്കില്‍ ഗൗരിയമ്മയുടെ ചിത്രത്തോടൊപ്പം അവര്‍ കുറിച്ചത്.

ഹരിത വിവാദത്തില്‍ പ്രസ് മീറ്റുമായി ഫാത്തിമ തഹ്‌ലിയ, വ്യക്തിഹത്യയും സൈബര്‍ ആക്രമണവും
സ്ത്രീ വിരുദ്ധ പാര്‍ട്ടിയായി മുദ്രകുത്തും; ഹരിത നേതാക്കള്‍ക്കെതിരെ നടപടി വേണ്ടെന്ന് ലീഗിലെ ഒരു വിഭാഗം

എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ് ഹരിത നേതാക്കള്‍ക്കെതിരെ ലൈംഗികാധിക്ഷേപം നടത്തിയെന്നായിരുന്നു ഹരിത നേതാക്കളുടെ പരാതി. പി.കെ.നവാസിനും, ജില്ലാ ജനറല്‍ സെക്രട്ടറി വി.അബ്ദുള്‍ വഹാബിനും എതിരെ ഹരിത നേതാക്കള്‍ വനിതാ കമ്മീഷനില്‍ പരാതിയും നല്‍കിയിരുന്നു. നവാസ് അശ്ലില ചുവയോടെ സംസാരിച്ചെന്നും ജന.സെക്രട്ടറി ഫോണിലൂടെ അപമാനിച്ചെന്നും പരാതിയില്‍ പറയുന്നുണ്ട്. ലീഗ് നേതൃത്വത്തിന് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല, ആത്മാഭിമാനം സംരക്ഷിക്കാന്‍ വനിതാ കമ്മീഷന്‍ ഇടപെടണമെന്നാണ് ആവശ്യം. സ്ത്രീകളെ 'തൊലിച്ചികള്‍' എന്നാണ് മലപ്പുറം ജില്ലാ സെക്രട്ടറി വി. അബ്ദുള്‍ വഹാബ് അധിക്ഷേപിച്ചതെന്നും ഹരിതയുടെ നേതാക്കള്‍ വനിതാ കമ്മീഷന് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. വനിതാ കമ്മീഷന് നല്‍കിയ പരാതി പിന്‍വലിക്കണമെന്ന് ലീഗ് നേതൃത്വം ആവശ്യപ്പെട്ടെങ്കിലും ഹരിത നേതാക്കള്‍ വഴങ്ങിയില്ല. ഇതിനെ തുടര്‍ന്നാണ് ഹരിത സംസ്ഥാന കമ്മിറ്റി മരവിപ്പിക്കാന്‍ ലീഗ് തീരുമാനിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in