കമ്പനിയുടേത് വാടക കെട്ടിടത്തിന്റെ വെര്‍ച്വല്‍ വിലാസം; ഇഎംസിസി വിവാദത്തില്‍ വെളിപ്പെടുത്തലുമായി വി.മുരളീധരന്‍

കമ്പനിയുടേത് വാടക കെട്ടിടത്തിന്റെ വെര്‍ച്വല്‍ വിലാസം; ഇഎംസിസി വിവാദത്തില്‍ വെളിപ്പെടുത്തലുമായി വി.മുരളീധരന്‍

ആഴക്കടല്‍ മത്സ്യബന്ധന ധാരണപത്ര വിവാദത്തില്‍ ഉള്‍പ്പെട്ട അമേരിക്കന്‍ കമ്പനി ഇ.എം.സി.സി വിശ്വാസ്യതയില്ലാത്ത സ്ഥാപനമാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍, ഇ.എം.സി.സി വിശ്വാസ്യതയില്ലാത്ത സ്ഥാപനമാണെന്ന് അമേരിക്കയിലെ കോണ്‍സുലേറ്റ് മറുപടി നല്‍കിയിരുന്നു. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന് നല്‍കിയിരുന്നു.

കേന്ദ്ര റിപ്പോര്‍ട്ട് നല്‍കി നാല് മാസം കഴിഞ്ഞാണ് കമ്പനിയുമായി കേരളം ധാരണാപത്രം ഒപ്പിട്ടതെന്ന് വി.മുരളീധരന്‍ പറഞ്ഞു. കമ്പനിയുടേത് വാടക കെട്ടിടത്തിന്റെ വെര്‍ച്വല്‍ വിലാസം മാത്രമായിരുന്നു. സ്ഥാപനം എന്ന് ഇതിനെ വിശേഷിപ്പിക്കാനാവില്ലെന്ന് കോണ്‍സുലേറ്റ് മറുപടി നല്‍കിയെന്നും വി.മുരളീധരന്‍ പറഞ്ഞു.

കമ്പനിയെക്കുറിച്ച് 2019 ഒക്ടോബര്‍ 21നാണ് ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് മറുപടി നല്‍കിയത്. 2020 ഫെബ്രുവരി 28നാണ് ഇഎംസിസിയുമായി സംസ്ഥാന സര്‍ക്കാര്‍ ധാരണാപത്രം ഒപ്പിട്ടതെന്നും വി.മുരളീധരന്‍ പറഞ്ഞു.

The Cue
www.thecue.in