'ജോജുവിന്റെ കുടുംബത്തിന്റെ ജീവനും, സ്വത്തിനും സംരക്ഷണം നല്‍കും'; ഡി.വൈ.എഫ്.ഐ

'ജോജുവിന്റെ കുടുംബത്തിന്റെ ജീവനും, സ്വത്തിനും സംരക്ഷണം നല്‍കും'; ഡി.വൈ.എഫ്.ഐ

കോണ്‍ഗ്രസ് വഴിതടയല്‍ സമരത്തിനെതിരെ പ്രതികരിച്ച നടന്‍ ജോജു ജോര്‍ജിന് പിന്തുണയുമായി ഡി.വൈ.എഫ്.ഐ. ജോജുവിന്റെ കുടുംബത്തിനും, ജീവനും, സ്വത്തിനും ഡി.വൈ.എഫ്.ഐ സംരക്ഷണം നല്‍കുമെന്ന് തൃശൂര്‍ ജില്ലാ സെക്രട്ടറി പി.ബി.അനൂപ് പറഞ്ഞു.

ജോജുവിനെതിരെ പ്രതിഷേധവുമായി കൊണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. തൃശൂര്‍ മാളയിലെ ജോജുവിന്റെ വാട്ടിലേക്ക് തിങ്കളാഴ്ച യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തുകയും, ജോജുവിനെ മാളയില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പിന്തുണയറിച്ച് ഡി.വൈ.എഫ്.ഐ രംഗത്തെത്തിയിരിക്കുന്നത്.

പ്രതികരിക്കാനുള്ള അവകാശം മൗലികവകാശമാണെന്നും ജോജു ജോര്‍ജ് വഴിതടയല്‍ സമരത്തോട് പ്രതികരിച്ചുവെന്നതിന്റെ പേരില്‍ സ്വന്തം നാട്ടില്‍ അദ്ദേഹത്തെ കാലുകുത്താന്‍ അനുവദിക്കില്ലെന്ന യൂത്ത് കോണ്‍ഗ്രസിന്റെ നിലപാട് ജനാധിപത്യ വിരുദ്ധവും ഫാസ്റ്റിസ്റ്റ് സമീപനവുമാണെന്നും ഡി.വൈ.എഫ്.ഐ തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി പി.ബി.അനൂപ് പറഞ്ഞു. ഈ സാഹചര്യത്തില്‍ ജോജുവിന്റെ കുടുംബത്തിന്റെ ജീവനും സ്വത്തിനും ഡി.വൈ.എഫ്.ഐ സംരക്ഷണം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ജോജുവിന്റെ കുടുംബത്തിന്റെ ജീവനും, സ്വത്തിനും സംരക്ഷണം നല്‍കും'; ഡി.വൈ.എഫ്.ഐ
ജോജുവിനെതിരായ വനിതാപ്രവര്‍ത്തകരുടെ പരാതിയില്‍ തെളിവില്ല; ആരായാലും നടപടിയെടുക്കുമെന്ന് കമ്മീഷണര്‍

Related Stories

No stories found.
logo
The Cue
www.thecue.in