നൂറ് ദിവസം പിന്നിട്ട് ഡിവൈഎഫ്‌ഐയുടെ 'ഹൃദയപൂര്‍വ്വം' പദ്ധതി; വിതരണം ചെയ്തത് രണ്ട് ലക്ഷത്തിലേറെ പൊതിച്ചോറുകള്‍

നൂറ് ദിവസം പിന്നിട്ട് ഡിവൈഎഫ്‌ഐയുടെ 'ഹൃദയപൂര്‍വ്വം' പദ്ധതി; വിതരണം ചെയ്തത് രണ്ട് ലക്ഷത്തിലേറെ പൊതിച്ചോറുകള്‍

നൂറ് ദിവസം പിന്നിട്ട് ഡിവൈഎഫ്‌ഐയുടെ ഹൃദയപൂര്‍വ്വം പദ്ധതി. കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഉച്ചഭക്ഷണം വിതരണം ചെയ്യുന്നതാണ് പദ്ധതി. ഇത് വരെ രണ്ടരലക്ഷത്തോളം പൊതിച്ചോറുകളാണ് വിതരണം ചെയ്തത്.

ഡിവൈഎഫ്‌ഐ മേഖലാ കമ്മിറ്റികള്‍ക്ക് കീഴിലെ യൂണിറ്റുകളിലെ വീടുകളില്‍ നിന്നായി ദിവസേന മൂവായിരത്തിലധികം ഭക്ഷണപ്പൊതികളാണ് പ്രവര്‍ത്തകര്‍ നേരിട്ടെത്തി ശേഖരിക്കുന്നത്. ഇത് വാഹനങ്ങളില്‍ മെഡിക്കല്‍ കോളേജിലെത്തിച്ച് വിതരണം ചെയ്യും.

2021 ആഗസ്റ്റ് 21 നായിരുന്നു ഡിവൈഎഫ്‌ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൊതിച്ചോറ് വിതരണം തുടങ്ങിയത്. കൊവിഡ് കാല പ്രതിസന്ധിയില്‍ നിരവധി പേര്‍ക്ക് ഈ പദ്ധതി സഹായകരമായി. ജോലിയൊന്നുമില്ലാതെ കഴിയുന്ന മെഡിക്കല്‍ കോളേജ് പരിസരത്തുള്ള രോഗികളല്ലാത്തവരും ഭക്ഷണ പൊതികള്‍ സ്വീകരിക്കാറുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in