ദളിത് പഞ്ചായത്ത് പ്രസിഡന്റ് തറയില്‍, മറ്റുള്ളവര്‍ കസേരയില്‍; യോഗം നടക്കുമ്പോള്‍ നിലത്തിരിക്കണമെന്ന് 'ഉത്തരവ്'

ദളിത് പഞ്ചായത്ത് പ്രസിഡന്റ് തറയില്‍, മറ്റുള്ളവര്‍ കസേരയില്‍; യോഗം നടക്കുമ്പോള്‍ നിലത്തിരിക്കണമെന്ന് 'ഉത്തരവ്'

തമിഴ്‌നാട്ടിലെ കുഡല്ലൂരില്‍ പഞ്ചായത്ത് പ്രസിഡന്റായ ദളിത് യുവതിക്ക് നേരിടേണ്ടിവന്ന ജാതിവിവേചനം ചര്‍ച്ചയാകുന്നു. ദളിത് ആയതിന്റെ പേരില്‍ പഞ്ചായത്ത് പ്രസിഡന്റ് നിലത്തിരുന്നാല്‍ മതിയെന്നായിരുന്നു മേല്‍ജാതിക്കാരായ വൈസ് പ്രസിഡന്റിന്റെയും മറ്റ് അംഗങ്ങളുടെയും 'ഉത്തരവ്'. കുഡല്ലൂരിലെ തെര്‍ക്കുതിട്ടെ എന്ന ഗ്രാമത്തിലാണ് സംഭവം.

വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ തന്നോട് നിലത്തിരിക്കാന്‍ ആവശ്യപ്പെട്ടതായി പഞ്ചായത്ത് പ്രസിഡന്റ് രാജേശ്വരി പറഞ്ഞു. ജനുവരിയിലാണ് രാജേശ്വരിയെ പ്രസിഡന്റായി തെരഞ്ഞെടുത്തത്. പ്രസിഡന്റ് എന്ന നിലയില്‍ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ വൈസ് പ്രസിഡന്റ് സമ്മതിച്ചില്ലെന്നും രാജേശ്വരി.

'കമ്മിറ്റി നിലവില്‍ വന്നതില്‍ പിന്നെ നാല് യോഗങ്ങളാണ് നടന്നത്. അതില്‍ പിന്നെ നടന്ന യോഗങ്ങളില്‍ എല്ലാം തറയിലാണ് ഇരുത്തിയത്. മേല്‍ജാതിക്കാരായ പഞ്ചായത്ത് വൈസ് പ്രസിഡന്റും മറ്റ് അംഗങ്ങളും കസേരകളിലിരിക്കും. മറ്റൊരു ദളിത് അംഗത്തെയും കസേരയില്‍ ഇരിക്കാന്‍ സമ്മതിക്കാറില്ല. സ്വാതന്ത്ര്യദിനത്തില്‍ പതാക ഉയര്‍ത്താന്‍ പോലും അനുവദിച്ചില്ല'.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ദളിത് പഞ്ചായത്ത് പ്രസിഡന്റ് തറയില്‍, മറ്റുള്ളവര്‍ കസേരയില്‍; യോഗം നടക്കുമ്പോള്‍ നിലത്തിരിക്കണമെന്ന് 'ഉത്തരവ്'
'അവര്‍ക്ക് ഞങ്ങള്‍ ഇടം നല്‍കി', ലോകത്തിലെ ഏറ്റവും സന്തുഷ്ടരായ മുസ്ലീങ്ങള്‍ ഇന്ത്യയിലെന്ന് മോഹന്‍ ഭാഗവത്

വിവേചനം സഹിക്കാനാകാതെ വന്നതോടെയാണ് പരാതി നല്‍കാന്‍ തീരുമാനിച്ചതെന്ന് രാജേശ്വരിയുടെ കുടുംബം പറയുന്നു. പരാതി ലഭിച്ചതോടെ പട്ടികജാതി, പട്ടികവര്‍ഗ പീഡന നിരോധന നിയമ പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് കുഡല്ലൂര്‍ എസ് പി ശ്രീഅഭിനവ് പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോഹന്‍രാജനും പഞ്ചായത്ത് സെക്രട്ടറിക്കും എതിരെയാണ് കേസെടുത്തത്. സംഭവം വിവാദമായതോടെ പഞ്ചായത്ത് സെക്രട്ടറിയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in