പാര്‍ട്ടി അന്വേഷണത്തില്‍ ക്ലീന്‍ ചിറ്റ്; ജയശങ്കറിനെ പുറത്താക്കിയ തീരുമാനം സി.പി.ഐ റദ്ദാക്കി

പാര്‍ട്ടി അന്വേഷണത്തില്‍ ക്ലീന്‍ ചിറ്റ്;  ജയശങ്കറിനെ പുറത്താക്കിയ തീരുമാനം സി.പി.ഐ റദ്ദാക്കി

അഡ്വ.എ ജയശങ്കറിനെ പാര്‍ട്ടിയില്‍ നിന്ന് ഒഴിവാക്കാനുള്ള തീരുമാനം സി.പി.ഐ റദ്ദാക്കി. ജയശങ്കറിന്റെ പരാതിയില്‍ പാര്‍ട്ടി അന്വേഷണം നടത്തിയ ശേഷമാണ് അദ്ദേഹത്തെ ഒഴിവാക്കാനുള്ള തീരുമാനം പാര്‍ട്ടി റദ്ദാക്കിയത്.

ജയശങ്കറിന്റെ പരാതിയില്‍ അന്വേഷണം നടത്തിയതിന് ശേഷമാണ് അദ്ദേഹത്തെ പുറത്താക്കേണ്ടെന്ന് പാര്‍ട്ടി തീരുമാനിച്ചത്. സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷന്‍ അധ്യക്ഷന്‍ സി.പി മുരളിയുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്.

അന്വേഷണത്തില്‍ ജയശങ്കറിന്റെ ഭാഗത്ത് തെറ്റില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അംഗത്വം പുനഃസ്ഥാപിക്കണമെന്ന് പാര്‍ട്ടിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു.

റിപ്പോര്‍ട്ട് സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗീകരിച്ചു.സി.പി.ഐ അംഗമായ ജയശങ്കര്‍ സോഷ്യല്‍ മീഡിയയിലൂടെയും ടിവി ചാനലിലൂടെയും ഭരണത്തെ നിരത്തരം വിമര്‍ശിക്കുന്നത് മുന്നണിക്കും പാര്‍ട്ടിക്കും ദോഷമാണെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് അംഗത്വം പുതുക്കേണ്ടെന്ന് ബ്രാഞ്ച് തീരുമാനിച്ചത്.

The Cue
www.thecue.in