ബത്തേരി കോഴക്കേസ്: കെ.സുരേന്ദ്രന്റെ ശബ്ദം പരിശോധിക്കാന്‍ കോടതി ഉത്തരവ്

ബത്തേരി കോഴക്കേസ്: കെ.സുരേന്ദ്രന്റെ ശബ്ദം പരിശോധിക്കാന്‍ കോടതി ഉത്തരവ്

സുല്‍ത്താന്‍ ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ആരോപണം ഉന്നയിച്ച പ്രസീത അഴീക്കോടും, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും തമ്മിലുള്ള ശബ്ദരേഖ പരിശോധിക്കാന്‍ കോടതി ഉത്തരവ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബത്തേരി മണ്ഡലത്തില്‍ മത്സരിക്കാന്‍ സി.കെ.ജാനുവിന് കെ.സുരേന്ദ്രന്‍ കോഴ നല്‍കിയെന്ന കേസില്‍, സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.

പൊലീസ് നല്‍കിയ അപേക്ഷയില്‍ കൊച്ചിയിലെ സ്റ്റുഡിയോയില്‍ വെച്ച് ശബ്ദം പരിശോധിക്കാനാണ് അനുമതി. കെ.സുരേന്ദ്രനും, പ്രസീത അഴീക്കോടും ഒക്ടോബര്‍ 11 ന് കാക്കനാട് സ്റ്റുഡിയോയിലെത്തി ശബ്ദ സാമ്പിളുകള്‍ നല്‍കണമെന്നും മോടതി അറിയിച്ചു.

'സി.കെ. ജാനുവിന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ തിരുവനന്തപുരത്ത് വെച്ച് 10 ലക്ഷം രൂപയും ബത്തേരിയില്‍ വച്ച് 25 ലക്ഷം രൂപയും നല്‍കിയെന്നാണ് പ്രസീത അഴീക്കോട് വെളിപ്പെടുത്തിയിരുന്നത്. ഇത് തെളിയിക്കാന്‍ പല ഘട്ടങ്ങളിലായി സുരേന്ദ്രനുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങളും പ്രസീത പുറത്തുവിട്ടിരുന്നു. മാര്‍ച്ച് 26ന് ബത്തേരിയിലെ ഹോംസ്റ്റേയില്‍ വെച്ച് 25 ലക്ഷം രൂപ സഞ്ചിയിലാക്കി പൂജാ സാധനങ്ങള്‍ എന്ന വ്യാജേനെ ജാനുവിന് നല്‍കിയെന്നായിരുന്നു പ്രസീതയുടെ ആരോപണം. കിട്ടിയ പണം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നതിന് പകരം സി.കെ. ജാനു സ്വന്തം ആവശ്യങ്ങള്‍ക്കായി മാറ്റിയെന്നും പ്രസീത ആരോപിച്ചിരുന്നു.

ബത്തേരി കോഴക്കേസ്: കെ.സുരേന്ദ്രന്റെ ശബ്ദം പരിശോധിക്കാന്‍ കോടതി ഉത്തരവ്
പോക്‌സോ കേസ് പ്രതി അതിജീവിതയെ വിവാഹം ചെയ്താലും കേസ് റദ്ദാവില്ല; പീഡനം കൊലയേക്കാള്‍ ഹീനമെന്ന് കോടതി

Related Stories

No stories found.
logo
The Cue
www.thecue.in