പ്രവാസികളെ ബഹിഷ്‌കരിച്ചത് കണ്ണില്‍ ചോരയില്ലാത്ത നടപടി, പ്രതിപക്ഷ നിലപാട് അപഹാസ്യമെന്ന് മുഖ്യമന്ത്രി

പ്രവാസികളെ ബഹിഷ്‌കരിച്ചത് കണ്ണില്‍ ചോരയില്ലാത്ത നടപടി, പ്രതിപക്ഷ നിലപാട് അപഹാസ്യമെന്ന് മുഖ്യമന്ത്രി

ലോക കേരള സഭ ബഹിഷ്‌കരിച്ച പ്രതിപക്ഷ നടപടി അപഹാസ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക കേരള സഭയോട് പുറം തിരിഞ്ഞ് നില്‍ക്കുകയല്ല വേണ്ടത്, ഏത് തര ജനാധിപത്യമാണ് പ്രതിപക്ഷത്തെ നയിക്കുന്നതെന്ന് അറിയില്ല. രാഷ്ട്രീയ കാരണമാണെന്ന് പറയുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉരുകിത്തീരുന്ന മെഴുകുതിരിയായ പ്രവാസികളെ ബഹിഷ്‌കരിച്ചത് കണ്ണില്‍ ചോരയില്ലാത്ത നടപടിയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. സര്‍ക്കാര്‍ പ്രവാസികള്‍ക്കൊപ്പമുണ്ടെന്ന് ബഹിഷ്‌കരിച്ചവര്‍ ഓര്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്റെ വികസനത്തിന് പ്രവാസികള്‍ നല്‍കിയ പങ്ക് അവിസ്മരണീയമാണെന്നും മുഖ്യമന്ത്രി. രാഷ്ട്രീയമായ കാരണങ്ങളാലാണ് ലോക കേരള സഭ ബഹിഷ്‌കരിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞിരുന്നു.

The Cue
www.thecue.in