എതിരാളികളുടെ കുത്തക മണ്ഡലം പിടിച്ചെടുത്ത രീതി തൃക്കാക്കരയില്‍ സാധ്യം; അട്ടിമറിക്കാന്‍ കഴിയാത്ത മണ്ഡലമല്ലെന്ന് പിണറായി

എതിരാളികളുടെ കുത്തക മണ്ഡലം പിടിച്ചെടുത്ത രീതി തൃക്കാക്കരയില്‍ സാധ്യം; അട്ടിമറിക്കാന്‍ കഴിയാത്ത മണ്ഡലമല്ലെന്ന് പിണറായി

പ്രവര്‍ത്തനം വഴി എതിരാളികളുടെ കുത്തക മണ്ഡലം പിടിച്ച രീതി തൃക്കാക്കരയിലും ആവര്‍ത്തിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തൃക്കാക്കര മണ്ഡലത്തിലെ ഇതുവരെയുള്ള ചരിത്രം നോക്കേണ്ട. അട്ടിമറിക്കാന്‍ കഴിയാത്ത മണ്ഡലമല്ല തൃക്കാക്കര എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്.

തൃക്കാക്കര ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി യോഗത്തില്‍ മുഖ്യമന്ത്രി നേരിട്ട് പങ്കെടുത്തിരുന്നു. മണ്ഡലത്തില്‍ മുഖ്യമന്ത്രി തന്നെയാണ് ഇടത് പ്രചാരണം ഏകോപിപ്പിക്കുന്നത്.

മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് മുമ്പ് ബൂത്ത് സെക്രട്ടറിമാര്‍ ഓരോ ബൂത്തിലും ഇതുവരെ നടന്ന പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടണമെന്ന നിര്‍ദേശമാണ് ലോക്കല്‍ കമ്മിറ്റി യോഗത്തില്‍ മുഖ്യമന്ത്രി മുന്നോട്ടുവെച്ചത്.

മണ്ഡലത്തില്‍ മൂന്ന് ദിവസം കൊണ്ട് പത്ത് ലോക്കല്‍ കമ്മിറ്റി യോഗങ്ങളില്‍ മുഖ്യമന്ത്രി പങ്കെടുക്കും. താഴേത്തട്ടിലെ യോഗങ്ങളില്‍ പങ്കെടുത്ത് മണ്ഡലത്തില്‍ ക്യാമ്പ് ചെയ്താണ് മുഖ്യമന്ത്രി പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്.