പൊതുവേദിയില്‍ വിദ്യാര്‍ത്ഥിനിയെ സമസ്ത നേതാവ് അപമാനിച്ച സംഭവം; ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

പൊതുവേദിയില്‍ വിദ്യാര്‍ത്ഥിനിയെ സമസ്ത നേതാവ് അപമാനിച്ച സംഭവം; ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

പൊതുവേദിയില്‍ സമസ്ത നേതാവ് പെണ്‍കുട്ടിയെ അപമാനിച്ച സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.

സംഭവത്തില്‍ സമസ്ത സെക്രട്ടറി എം.ടി അബ്ദുള്ള മുസ്‌ലിയാരോട് കമ്മീഷന്‍ വിശദീകരണം തേടി. പെരിന്തല്‍മണ്ണ പൊലീസിനോടും ജില്ലാ ശിശുസംരക്ഷണ ഓഫീസറോടും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. സംഭവം ബാലാവകാശത്തിന്റെ ലംഘനമാണെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പുരസ്‌കാരം ഏറ്റുവാങ്ങാന്‍ ക്ഷണിച്ച് സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തി ഇറക്കിവിട്ട സമസ്ത നേതാവിന്റെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു.

പെരിന്തല്‍മണ്ണ പനങ്കാരക്കടുത്തുള്ള മദ്റസ വാര്‍ഷിക പരിപാടിയിലാണ് പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ പൊതുവേദിയിലേക്ക് ക്ഷണിച്ച് അപമാനിച്ച് ഇറക്കിവിട്ടത്.

വേദിയിലെത്തിയ വിദ്യാര്‍ത്ഥിനിയെ ഇസ്ലാമിക വിരുദ്ധമാണെന്ന് കാട്ടി സമസ്ത വൈസ് പ്രസിഡണ്ട് എം.ടി അബ്ദുള്ള മുസ്‌ലിയാര്‍ പരസ്യമായി അധിക്ഷേപിക്കുകയായിരുന്നു.

എം.ടി അബ്ദുള്ള മുസ്ലിയാര്‍ പറഞ്ഞത്

''ആരാടോ പത്താം ക്ലാസിലെ പെണ്‍കുട്ടിയെ സ്റ്റേജിലേക്ക് വിളിപ്പിച്ചത്. ഇനി മേലില്‍ ഇങ്ങള് വിളിച്ചിട്ടുണ്ടെങ്കില്‍ കാണിച്ച് തരാം. അങ്ങനത്തെ പെണ്‍കുട്ടികളെ ഒന്നും ഇങ്ങോട്ട് വിളിക്കണ്ട. സമസ്തയുടെ തീരുമാനം നിങ്ങള്‍ക്കറിയില്ലേ. നീയാണോ വിളിച്ചത്. രക്ഷിതാവിനോട് വരാന്‍ പറയ്''