വിദ്വേഷ പ്രസംഗം; പി.സി. ജോര്‍ജിനെ പിന്തുണച്ച് ബി.ജെ.പിയുടെ പ്രതിഷേധം

വിദ്വേഷ പ്രസംഗം; പി.സി. ജോര്‍ജിനെ പിന്തുണച്ച് ബി.ജെ.പിയുടെ പ്രതിഷേധം

ജനപക്ഷം നേതാവ് പി.സി. ജോര്‍ജിനെ പിന്തുണച്ച് ബി.ജെ.പി. പി.സി. ജോര്‍ജിന്റെ ജാമ്യം റദ്ദാക്കിയതിന് പിന്നാലെ പാലാരിവട്ടം പൊലീസ് സ്റ്റേഷന് മുന്നില്‍ ബി.ജെ.പി പ്രതിഷേധവുമായി രംഗത്തെത്തിയത്.

പാലാരവട്ടം പൊലീസ സ്റ്റേഷനില്‍ മകന്‍ ഷോണ്‍ ജോര്‍ജിനൊപ്പം എത്തിയ പി.സി. ജോര്‍ജിനെ പിന്തുണച്ചുകൊണ്ട് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, നേതാക്കളായ പി.കെ. കൃഷ്ണദാസ്, ശോഭ സുരേന്ദ്രന്‍ എന്നിവരും രംഗത്തെത്തി. പൊലീസ് സ്റ്റേഷനുമുന്നില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ എത്തി പ്രതിഷേധിക്കുകയും ചെയ്തു.

ഇരട്ട നീതിയാണ് പി.സി. ജോര്‍ജിനോട് കാണിക്കുന്നതെന്നാണ് കെ സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞത്. മുജാഹിദ് ബാലുശ്ശേരിയെയോ ഫസല്‍ ഗഫൂറിനെയോ ഇതുവരെയും അറസ്റ്റ് ചെയ്തിട്ടില്ല, പി.സി. ജോര്‍ജിനെതിരെ മാത്രം നടപടിയെടുക്കുന്നതില്‍ ദുരിദ്ദേശമുണ്ട്. ഇത്തരം വിവേചനത്തിനെതിരെ സംസാരിക്കുന്നവരാണ് ബി.ജെ.പിയെന്നും സുരേന്ദ്രന്‍ പറഞ്ഞു.

തിരുവനന്തപുരം വിദ്വേഷ പ്രസംഗക്കേസിലെ പി.സി. ജോര്‍ജിന്റെ ജാമ്യം റദ്ദാക്കിയതിന് പിന്നാലെയാണ് ജോര്‍ജ് കീഴടങ്ങാന്‍ തയ്യാറായത്. ഫോര്‍ട്ട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ ജാമ്യം തിരുവനന്തപുരം ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് റദ്ദാക്കിയത്.

ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. നേരത്തെ ഫോര്‍ട്ട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റിലായ ജോര്‍ജിന് അന്നുതന്നെ ജാമ്യം അനുവദിച്ചിരുന്നു.

പി.സി. ജോര്‍ജ് വിദ്വേഷ പ്രസംഗം നടത്തിയതിന്റെ തെളിവായുള്ള സി.ഡി കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. പി.സി. ജോര്‍ജ് എറണാകുളം വെണ്ണല ക്ഷേത്രത്തില്‍ നടത്തിയ പ്രസംഗമാണ് സി.ഡിയില്‍ ഉണ്ടായിരുന്നത്.

37 മിനുട്ടുള്ള പ്രസംഗമാണ് കോടതി കേട്ടത്. ഇത് ചൂണ്ടിക്കാണിച്ചാണ് പി.സി. ജോര്‍ജ് ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചുവെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in