'കുടുംബത്തെ കാണാന്‍ അനുവദിക്കണം'; ആവശ്യവുമായി ബിനീഷ് കോടിയേരി ഹൈക്കോടതിയിലേക്ക്

'കുടുംബത്തെ കാണാന്‍ അനുവദിക്കണം'; ആവശ്യവുമായി ബിനീഷ് കോടിയേരി ഹൈക്കോടതിയിലേക്ക്

കുടുംബത്തെയും അഭിഭാഷകരെയും കാണാന്‍ അനുവദിക്കണമെന്നാവശ്യപ്പെട് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി ബിനീഷ് കോടിയേരി. ബിനീഷിന്റെ സഹോദരന്‍ ബിനോയ് വെള്ളിയാഴ്ച കര്‍ണാടക ചീഫ് ജസ്റ്റിസിനെ കാണാന്‍ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. ഇതേതുടര്‍ന്നാണ് കര്‍ണാടക ഹൈക്കോടതിയെ സമീപിക്കാന്‍ ബിനീഷ് തീരുമാനിച്ചത്.

ലഹരി മരുന്ന് കേസില്‍ അറസ്റ്റിലായ ബിനീഷിനെ കാണാന്‍ ബിനോയ് ഇ.ഡി. ഓഫീസിലെത്തിയിരുന്നു. എന്നാല്‍ ബിനീഷിനെ കാണാന്‍ ഇ.ഡി. ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ല. ജാമ്യാപേക്ഷയിലുള്‍പ്പടെ ബിനീഷിന്റെ ഒപ്പ് വെപ്പിക്കാനുണ്ടെന്ന് പറഞ്ഞെങ്കിലും ചോദ്യം ചെയ്യുന്നതിനിടെ കൂടിക്കാഴ്ച അനുവദിക്കാനാകില്ലെന്ന് മുതിര്‍ന്ന ഇ.ഡി. ഉദ്യോഗസ്ഥ വ്യക്തമാക്കുകയായിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അതേസമയം ബിനീഷിന്റെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. വെള്ളിയാഴ്ചത്തെ ചോദ്യം ചെയ്യല്‍ 11 മണിക്കൂര്‍ നീണ്ടിരുന്നു. ലഹരിമരുന്ന് ഇടപാടിനായി അനൂപിന് എത്ര തുക കൈമാറിയെന്നത് സംബന്ധിച്ചാണ് ഇ.ഡി. പ്രധാനമായും ചോദിച്ചറിയുന്നത്.

'കുടുംബത്തെ കാണാന്‍ അനുവദിക്കണം'; ആവശ്യവുമായി ബിനീഷ് കോടിയേരി ഹൈക്കോടതിയിലേക്ക്
ബിനോയിക്കും അഭിഭാഷകര്‍ക്കും അനുമതി നല്‍കാതെ ഇ.ഡി ; ബിനീഷ് കോടിയേരിയെ കാണാനായില്ല

Binneesh Kodiyeri To Approach Karnataka High Court

Related Stories

No stories found.
logo
The Cue
www.thecue.in