തെളിവുകള്‍ തേടി അന്വേഷണ സംഘം ദിലീപിന്റെ വീട്ടില്‍; എസ്.പിയുടെ നേതൃത്വത്തില്‍ പരിശോധന

തെളിവുകള്‍ തേടി അന്വേഷണ സംഘം ദിലീപിന്റെ വീട്ടില്‍; എസ്.പിയുടെ നേതൃത്വത്തില്‍ പരിശോധന

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ വീട്ടില്‍ പരിശോധന. ക്രൈം ബ്രാഞ്ച് എസ്.പി മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് ദിലീപിന്റെ ആലുവ പറവൂര്‍ കവലയിലുള്ള വീട്ടില്‍ പരിശോധനക്ക് എത്തിയത്. വീട് അടച്ചിട്ട നിലയിലായിരുന്നു.

നടിയെ ആക്രമിച്ച കേസില്‍ അന്വേഷ ഉദ്യോഗസ്ഥര്‍ക്കെതിരായ വധഭീഷണിയുമായി ബന്ധപ്പെട്ട തെളിവുകള്‍ ശേഖരിക്കാനാണ് പരിശോധന എന്നാണ് റിപ്പോര്‍ട്ടുകള്‍. വധഭീഷണിയുമായി ബന്ധപ്പെട്ട കേസില്‍ ദിലീപ് മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസില്‍ തിങ്കളാഴ്ച വരെ അറസ്റ്റുണ്ടാകില്ല എന്ന് സര്‍ക്കാരും കോടതിയെ അറിയിച്ചിരുന്നു.

തന്റെ ചുമലില്‍ കൈവെച്ച അന്വേഷണ ഉദ്യോഗന്റെ കൈ വെട്ടും, മറ്റ് ഉദ്യോഗസ്ഥരെ ലോറിയിടിച്ച് അപായപ്പെടുത്തുമെന്ന് ദിലീപ് പറഞ്ഞുവെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് പരിശോധന. കഴിഞ്ഞ ദിവസം മജിസ്‌ട്രേറ്റിന് മുന്നില്‍ ബാലചന്ദ്ര കുമാര്‍ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു.

The Cue
www.thecue.in