
നടിയെ ആക്രമിച്ച കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം നടി കാവ്യാ മാധവന്റെ മൊഴിയെടുക്കുന്നു. ആലുവയിലെ ' പത്മസരോവരം' വീട്ടില്‍വെച്ചാണ് ചോദ്യം ചെയ്യല്‍.
രാവിലെ 11.30 ഓടെയാണ് ക്രൈംബ്രാഞ്ച് നേതൃത്വത്തിലുള്ള അന്വേഷണ സംഘം ആലുവയിലെ വീട്ടിലെത്തിയത്. പതിനൊന്ന് മണിക്ക് കാവ്യാ മാധവന്റെ മാതാപിതാക്കളും ആലുവയിലെ വീട്ടില്‍ എത്തിയിരുന്നു.
കേസില്‍ തുടരന്വേഷണം നടക്കുന്നതിനിടെയാണ് കാവ്യാ മാധവനെയും അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്. ദിലീപിന്റെ വീട്ടിലെത്തി തന്നെ ചോദ്യം ചെയ്യണമെന്ന് നേരത്തെ കാവ്യാ മാധവന് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ബുദ്ധിമുട്ടും സൗകര്യക്കുറവും ചൂണ്ടിക്കാണിച്ച് ക്രൈംബ്രാഞ്ച് സംഘം അന്ന് ചോദ്യം ചെയ്യല്‍ വേണ്ടെന്ന് വെക്കുകയായിരുന്നു.