നടിയെ ആക്രമിച്ച കേസ് ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴിയെടുക്കണം; അന്വേഷണ സംഘം കോടതിയില്‍

നടിയെ ആക്രമിച്ച കേസ് ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴിയെടുക്കണം; അന്വേഷണ സംഘം കോടതിയില്‍

നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ രഹസ്യമൊഴി എടുക്കണം എന്നാവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയെ സമീപിച്ചു. എറണാകുളം സി.ജെ.എം കോടതിയില്‍ ആണ് അപേക്ഷ നല്‍കിയത്.

തുടര്‍ അന്വേഷണത്തിന് പുതിയ സംഘത്തെ നിയോഗിക്കും, നിലവിലെ അന്വേഷണ സംഘം വിചാരണ നടപടികളെ സഹായിക്കും, ഈ സംഘത്തില്‍ ഉള്ളവരും തുടര്‍ അന്വേഷണത്തിന്റെ ഭാഗമാകുമെന്നും അപേക്ഷയില്‍ പറയുന്നു.

കേസില്‍ ബാലചന്ദ്രകുമാറിന്റെ മൊബൈല്‍ ഫോണ്‍ അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കിയിരുന്നു. സംവിധായകന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് ജനുവരി 20ന് സമര്‍പ്പിക്കണമെന്നാണ് കോടതി നിര്‍ദേശം. കേസില്‍ പുതിയ പ്രോസിക്യൂട്ടറെ നിയമിക്കാനും കോടതി സമയം അനുവദിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് ജനുവരി 20നകം സമര്‍പ്പിക്കാന്‍ വിചാരണ കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി നടന്‍ ദിലീപിനെ വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

The Cue
www.thecue.in