പീഡന ദൃശ്യം ചോര്‍ന്നെന്ന വാര്‍ത്ത, അതിജീവിത സുപ്രീം കോടതിയിലേക്ക്

പീഡന ദൃശ്യം ചോര്‍ന്നെന്ന വാര്‍ത്ത, അതിജീവിത സുപ്രീം കോടതിയിലേക്ക്

പീഡന ദൃശ്യം ചോര്‍ന്ന സംഭവത്തില്‍ അതിജീവിത സുപ്രീം കോടതിയില്‍. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്ത് നല്‍കി. ദൃശ്യങ്ങള്‍ തന്റെ അനുമതിയില്ലാതെ തുറന്നത് ഞെട്ടിക്കുന്ന സംഭവമാണെന്ന് കത്തില്‍ പറയുന്നു. ദൃശ്യം ചോര്‍ന്നത് തന്റെ സ്വകാര്യതയെ ബാധിക്കുന്നതാണെന്നും കത്തില്‍ അതിജീവിത വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി പിണറായി വിജയന്‍, മനുഷ്യാവകാശ കമ്മീഷന്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കത്തിന്റെ പകര്‍പ്പ് കൈമാറി. വിഷയത്തില്‍ അടിയന്തര നടപടി വേണമെന്നാണ് കത്തില്‍ പറയുന്നത്. കോടതിയില്‍ നിന്ന് നീതി ലഭിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും തനിക്ക് കടുത്ത അനീതിയാണ് നേരിടേണ്ടി വന്നെന്നും കത്തില്‍ അതിജീവിത പറയുന്നു.

സംസ്ഥാന ഫോറന്‍സിക് വിഭാഗമാണ് എറണാകുളം ജില്ലാ സെഷന്‍സ് കോടതിയില്‍ നിന്ന് ദൃശ്യങ്ങള്‍ ചോര്‍ന്ന വിവരം സ്ഥിരീകരിച്ചത്. ദൃശ്യങ്ങളുടെ ഹാഷ് വാല്യു മാറിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്.

Related Stories

No stories found.
logo
The Cue
www.thecue.in