'മര്യാദാ പുരുഷോത്തം ശ്രീരാം എയര്‍പോര്‍ട്ട്'; അയോധ്യ വിമാനത്താവളത്തിന്റെ പേരുമാറ്റാന്‍ യോഗി സര്‍ക്കാര്‍

'മര്യാദാ പുരുഷോത്തം ശ്രീരാം എയര്‍പോര്‍ട്ട്'; അയോധ്യ വിമാനത്താവളത്തിന്റെ പേരുമാറ്റാന്‍ യോഗി സര്‍ക്കാര്‍

അയോധ്യ എയര്‍പോര്‍ട്ടിന്റെ പേര് മാറ്റാനുള്ള ശുപാര്‍ശയ്ക്ക് അംഗീകാരം നല്‍കി ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍. മര്യാദാ പരുഷോത്തം ശ്രീരാം എയര്‍പോര്‍ട്ടെന്ന് നാമകരണം ചെയ്യാനുള്ള ശുപാര്‍ശയ്ക്ക് കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭ യോഗം അംഗീകാരം നല്‍കുകയായിരുന്നു. ഇതുസംബന്ധിച്ച് നിയമസഭയില്‍ അവതരിപ്പിക്കാനുള്ള പ്രമേയത്തിനും അനുമതി നല്‍കിയിട്ടുണ്ട്.

നിയമസഭ പാസാക്കിയ ശേഷം ഇത് വ്യോമയാന മന്ത്രാലയത്തിന് അയയ്ക്കും. കേന്ദ്രമാണ് വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത്. യുപിയിലെ ബിജെപി സര്‍ക്കാരിന്റെ ആവശ്യം വ്യോമയാനമന്ത്രാലയം എളുപ്പം അംഗീകരിക്കാനാണ് സാധ്യത.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അയോധ്യയില്‍ ശ്രീരാമ ക്ഷേത്രത്തിന് ശിലയിട്ടതിന് പിന്നാലെയാണ് ഇത്തരമൊരു നീക്കവുമായി യോഗി ആദിത്യനാഥ് സര്‍ക്കാര്‍ മുന്നോട്ടുപോയത്. ഓഗസ്റ്റ് 5 നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അയോധ്യയില്‍ ശിലാന്യാസം നടത്തിയത്.

Yogi Govt to Rename Ayodhya Airport As Maryada Purushottam Sriram Airport.

Related Stories

No stories found.
logo
The Cue
www.thecue.in