മുഖ്യമന്ത്രി പിണറായി വിജയനാണ് അവരെ ‘മാവോയിസ്റ്റുകള്‍’ ആക്കിത്തീര്‍ക്കുന്നത്; യുഎപിഎ കേസില്‍ ചോദ്യങ്ങളുമായി കെ ആര്‍ മീര 

മുഖ്യമന്ത്രി പിണറായി വിജയനാണ് അവരെ ‘മാവോയിസ്റ്റുകള്‍’ ആക്കിത്തീര്‍ക്കുന്നത്; യുഎപിഎ കേസില്‍ ചോദ്യങ്ങളുമായി കെ ആര്‍ മീര 

അലന്‍ഷുഹൈബ്, താഹ ഫസല്‍ എന്നീ വിദ്യാര്‍ത്ഥികള്‍ക്കെതിരായ യുഎപിഎ കേസിന്റെ അന്വേഷണം എന്‍ഐഎ ഏറ്റെടുത്ത പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി എഴുത്തുകാരി കെ ആര്‍ മീര. അവര്‍ മാവോയിസ്റ്റുകളാണെന്ന് നിസ്സാരമായും ആത്മവിശ്വാസത്തോടെയും പ്രഖ്യാപിച്ച മുഖ്യമന്ത്രി അതിനുള്ള കാരണങ്ങള്‍ വെളിപ്പെടുത്തേണ്ടതായിരുന്നു. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി അടവെച്ച് വിരിയിച്ച കുഞ്ഞുങ്ങള്‍ എന്തുകൊണ്ട് മാവോയിസ്റ്റുകളാകുന്നുവെന്നതിന്റെ ഉത്തരം എല്ലാവര്‍ക്കും അറിയാമെന്നും മുഖ്യമന്ത്രി പിണറായി വിജയനാണ് അവരെ 'മാവോയിസ്റ്റുകള്‍' ആക്കിത്തീര്‍ക്കുന്നതെന്നും കെ ആര്‍ മീര ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനാണ് അവരെ ‘മാവോയിസ്റ്റുകള്‍’ ആക്കിത്തീര്‍ക്കുന്നത്; യുഎപിഎ കേസില്‍ ചോദ്യങ്ങളുമായി കെ ആര്‍ മീര 
അലനും താഹയും കോണ്‍സന്‍ട്രേഷന്‍ ക്യാംപിലേക്ക് നല്‍കപ്പെട്ട ആദ്യ സാംപിളുകള്‍

ഇരുവരും ലഘുലേഖ കൈവശം വച്ചതല്ലാതെ എന്തെങ്കിലും രാജ്യദ്രോഹ പ്രവൃത്തികള്‍ ചെയ്തിരുന്നോയെന്ന് കെ ആര്‍ മീര ചോദിച്ചു. അവര്‍ പൊതുമുതല്‍ നശിപ്പിക്കുകയോ നരഹത്യ നടത്തുകയോ ചെയ്തിരുന്നോ, അവരില്‍ നിന്ന് ആയുധശേഖരമോ രാജ്യസുരക്ഷയ്ക്ക് ഭീഷണിയുയര്‍ത്തുന്ന ആക്രമണ പദ്ധതികളുടെ ബ്ലൂ പ്രിന്റുകളോ പിടിച്ചെടുത്തിരുന്നോ, രണ്ടുമാസമാകാറാകുമ്പോഴെങ്കിലും യുഎപിഎ ചുമത്താനുള്ള തെളിവുകള്‍ പുറത്തുവരേണ്ടതല്ലേയെന്നും എഴുത്തുകാരി ചോദിക്കുന്നു.

മുഖ്യമന്ത്രി പിണറായി വിജയനാണ് അവരെ ‘മാവോയിസ്റ്റുകള്‍’ ആക്കിത്തീര്‍ക്കുന്നത്; യുഎപിഎ കേസില്‍ ചോദ്യങ്ങളുമായി കെ ആര്‍ മീര 
അലനെയും താഹയെയും എന്‍ഐഎക്ക് വിട്ടുകൊടുത്തത് മുഖ്യമന്ത്രിയെന്ന് കെ അജിത, പൊതുജനം കഴുതയല്ലെന്ന് മനസിലാക്കണം

കെ ആര്‍ മീരയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം

ഒരു പത്തൊമ്പതു വയസ്സുകാരനെ അഞ്ചു കൊല്ലമായി നിരീക്ഷിച്ച് നിരീക്ഷിച്ച് പഠിച്ചതിനുശേഷമാണ് അറസ്റ്റ് എന്ന് പോലീസ് പറയുന്നതു വിശ്വസിക്കാം. എന്തുകൊണ്ട് ഈ അഞ്ചു കൊല്ലത്തിനിടയില്‍ അവനെ തിരുത്താനും രക്ഷകര്‍ത്താക്കളെയും അധ്യാപകരെയും ഇടപെടുത്താനും ശ്രമിക്കാതിരുന്നത് എന്നു ചോദിക്കാതിരിക്കാം.

എന്നാലും ചില നിര്‍ണായക ചോദ്യങ്ങള്‍ ബാക്കിയാണല്ലോ.

അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നീ ചെറുപ്പക്കാര്‍ ലഘുലേഖ കൈവശം വച്ചതിന് അപ്പുറം എന്തെങ്കിലും രാജ്യദ്രോഹപ്രവൃത്തികള്‍ ചെയ്തിരുന്നോ?

അവര്‍ പൊതുമുതല്‍ നശിപ്പിക്കുകയോ നരഹത്യ നടത്തുകയോ ചെയ്തിരുന്നോ?

അവരുടെ പക്കല്‍ നിന്ന് ആയുധശേഖരമോ രാജ്യസുരക്ഷയ്ക്ക് ഭീഷണിയുയര്‍ത്തുന്ന ആക്രമണപദ്ധതികളുടെ ബ്ലൂ പ്രിന്‍റുകളോ പിടിച്ചെടുത്തിരുന്നോ?

അറസ്റ്റ് ചെയ്ത് രണ്ടു മാസമാകാറാകുമ്പോഴെങ്കിലും അവരുടെ പേരില്‍ യു.എ.പി.എ. ചുമത്താന്‍ ഇടയാക്കിയ തെളിവുകള്‍ പുറത്തു വരേണ്ടതല്ലേ?

അവര്‍ മാവോയിസ്റ്റുകളാണ് എന്നു നിസ്സാരമായും ആത്മവിശ്വാസത്തോടെയും പ്രഖ്യാപിച്ച മുഖ്യമന്ത്രി അതിനുള്ള കാരണങ്ങള്‍ വെളിപ്പെടുത്തേണ്ടതായിരുന്നില്ലേ?

ഇനി ഒരു ചോദ്യം കൂടിയുണ്ട്.

മാര്‍ക്സിസ്റ്റ് പാര്‍ട്ടി അടവച്ചു വിരിയിച്ച കുഞ്ഞുങ്ങള്‍ എന്തുകൊണ്ട് മാവോയിസ്റ്റുകളാകുന്നു എന്ന ചോദ്യം.

അതിന്‍റെ മാത്രം ഉത്തരം അന്വേഷിച്ചു ബുദ്ധിമുട്ടേണ്ടതില്ല.

ഉത്തരം എല്ലാവര്‍ക്കും അറിയാം.

–മുഖ്യമന്ത്രി പിണറായി വിജയനാണ് അവരെ ‘മാവോയിസ്റ്റുകള്‍’ ആക്കിത്തീര്‍ക്കുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in