മുഖ്യമന്ത്രി പിണറായി വിജയന്‍  
മുഖ്യമന്ത്രി പിണറായി വിജയന്‍  

ഭരണഘടനാ സംരക്ഷണ സമിതിയുമായി സര്‍ക്കാര്‍; മനുഷ്യചങ്ങലയില്‍ യുഡിഎഫിനെയും പങ്കെടുപ്പിക്കാന്‍ നീക്കം

നവോത്ഥാന സംരക്ഷണ സമിതിയുടെ മാതൃകയില്‍ ഭരണഘടനാ സംരക്ഷണ സമിതി രൂപീകരിക്കുന്നു. ആശയം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്തു. അടുത്ത ദിവസം ചേരുന്ന സര്‍വകക്ഷിയോഗത്തില്‍ ആശയം അവതരിപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് ആശയം മുന്നോട്ട് വെച്ചത്.

മുഖ്യമന്ത്രി പിണറായി വിജയന്‍  
‘രാജ്യം വിടണം’ ; പൗരത്വ നിയമത്തിനെതിരെ കൊച്ചിയില്‍ പ്രതിഷേധിച്ച വിദേശ വനിതയോട് ഇമിഗ്രേഷന്‍ വകുപ്പ് 

മനുഷ്യ ചങ്ങലയില്‍ യുഡിഎഫ് ഘടകക്ഷികളെയും പങ്കെടുപ്പിക്കാനുള്ള നീക്കം ആരംഭിച്ചു. ജനുവരി 26 റിപ്പബ്ലിക് ദിനത്തിലാണ് പൗരത്വ നിയമത്തിനെതിരെ മനുഷ്യചങ്ങല സംഘടിപ്പിക്കുന്നത്. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയാണ് മനുഷ്യ ചങ്ങല തീര്‍ക്കുക.

മനുഷ്യ ചങ്ങലയില്‍ പങ്കെടുക്കില്ലെന്ന് പ്രതിപക്ഷ ഉപനേതാവും മുസ്ലിംലീഗ് നേതാവുമായ എം കെ മുനീര്‍ അറിയിച്ചു. സമരം പ്രഖ്യാപിച്ചതിന് ശേഷം വിളിക്കുന്നത് ശരിയല്ല. എകെജി സെന്ററില്‍ നിന്നും ഇറക്കുന്ന തിട്ടൂരം അനുസരിക്കാനാവില്ലെന്നും സര്‍ക്കാര്‍ വിളിച്ചാല്‍ പങ്കെടുക്കുമെന്നും മുനീര്‍ പ്രതികരിച്ചു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in