പൗരത്വ നിയമം: യോജിച്ച സമരത്തിന് മുസ്ലീംസംഘടനകള്‍; പ്രക്ഷോഭം മുസ്ലിംലീഗിന്റെ നേതൃത്വത്തില്‍ 

പൗരത്വ നിയമം: യോജിച്ച സമരത്തിന് മുസ്ലീംസംഘടനകള്‍; പ്രക്ഷോഭം മുസ്ലിംലീഗിന്റെ നേതൃത്വത്തില്‍ 

പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കുന്നത് വരെ സമരം തുടരുമെന്ന് മുസ്ലിം സംഘടനകള്‍. സമരം ദേശീയതലത്തിലേക്ക് വ്യാപിപ്പിക്കും. മുസ്ലിംലീഗിന്റെ നേതൃത്വത്തില്‍ വിവിധ സംഘടനകളെ യോജിപ്പിച്ച് സമരവുമായി മുന്നോട്ട് പോകാനാണ് തീരുമാനം.

പൗരത്വ നിയമം: യോജിച്ച സമരത്തിന് മുസ്ലീംസംഘടനകള്‍; പ്രക്ഷോഭം മുസ്ലിംലീഗിന്റെ നേതൃത്വത്തില്‍ 
‘ഒറ്റപ്പെട്ട നീക്കങ്ങളില്‍ നിന്ന് പിന്തിരിയണം’; പൗരത്വനിയമത്തിനെതിരായ ഹര്‍ത്താല്‍ തള്ളി സിപിഐഎം

ജനുവരി രണ്ടിന് കൊച്ചിയില്‍ സമരപ്രഖ്യാപന സമ്മേളനം നടത്തുമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അറിയിച്ചു. സമാധാനപരവും സൗഹാര്‍ദപരമായും സമരം നടത്തണം. അത് എല്ലാവരുടെയും ബാധ്യതയാണെന്നും ഹൈദരലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി.

സമരം ദേശീയതലത്തിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ആലോചന യോഗം ചേരും. മതേതരപാര്‍ട്ടികളും സംഘടനകളുമായും യോജിച്ചായിരിരിക്കും സമരം. കെപിഎ മജീദ് കണ്‍വീനറായ സബ് കമ്മിറ്റിക്കാണ് സമരപരിപാടികള്‍ ഏകോപിപ്പിക്കുന്നതിനുള്ള ചുമതല.

മുസ്ലീം യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ രാപ്പകല്‍ സമരം നടത്തുന്നുണ്ട്. ഇന്ന് മലപ്പുറം പൂക്കോട്ടൂരിലെ സ്വാതന്ത്ര്യസമര സ്മാരകത്തില്‍ നിന്നും കോഴിക്കോട് കടപ്പുറത്തേക്കാണ് റാലി.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in