സദാചാര ആക്രമണം: എം രാധാകൃഷ്ണന് പിന്തുണയാവര്‍ത്തിച്ച് വി മുരളീധരന്‍; ‘വനിതാ മാധ്യമപ്രവര്‍ത്തകര്‍ തടഞ്ഞിട്ടില്ല’

സദാചാര ആക്രമണം: എം രാധാകൃഷ്ണന് പിന്തുണയാവര്‍ത്തിച്ച് വി മുരളീധരന്‍; ‘വനിതാ മാധ്യമപ്രവര്‍ത്തകര്‍ തടഞ്ഞിട്ടില്ല’

വീട്ടില്‍ അതിക്രമിച്ചു കയറി സദാചാര ആക്രമണം നടത്തിയ തിരുവനന്തപുരം പ്രസ് ക്ലബ്ബ് മുന്‍ സെക്രട്ടറി എം രാധാകൃഷ്ണന് പിന്തുണയാവര്‍ത്തിച്ച് വി മുരളീധരന്‍. രാധാകൃഷ്ണന്റെ മനുഷ്യാവകാശം ആരും പരിഗണിച്ചില്ലെന്നും വേട്ടയാടിയെന്നുമുള്ള പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. കെയുഡബ്ലിയുജെ സമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നു. മാപ്പ് പറയേണ്ട സാഹചര്യം ഇല്ല. അങ്ങനെ ആരും ആവശ്യപ്പെട്ടിട്ടുമില്ല. വനിതാ മാധ്യമപ്രവര്‍ത്തകര്‍ തന്നെ തടഞ്ഞിട്ടില്ല. വനിത മാധ്യമ പ്രവര്‍ത്തകര്‍ വിയോജിപ്പ് അറിയിക്കുക മാത്രമാണ് ചെയ്തതെന്നും മുരളീധരന്‍ പ്രതികരിച്ചു.

മുന്‍പ് ഇത്തരം പരാതികള്‍ ഉണ്ടായ സമയത്ത് കാണിക്കാത്ത വ്യഗ്രത യാണ് ഇത്തവണ കാണിച്ചത്. അത് സംശയം ഉണ്ടാക്കുന്നതാണ്.

വി മുരളീധരന്‍

സദാചാര ആക്രമണം: എം രാധാകൃഷ്ണന് പിന്തുണയാവര്‍ത്തിച്ച് വി മുരളീധരന്‍; ‘വനിതാ മാധ്യമപ്രവര്‍ത്തകര്‍ തടഞ്ഞിട്ടില്ല’
സദാചാര ആക്രമണം: രാധാകൃഷ്ണനെ പിന്തുണച്ച് വി മുരളീധരന്‍; കെയുഡബ്ല്യുജെ സമ്മേളനത്തില്‍ പ്രതിഷേധിച്ച് മാധ്യമപ്രവര്‍ത്തകര്‍

പ്രശ്‌നത്തില്‍ ഇടപെട്ട ആളുടെ രാഷ്ട്രീയം ആണോ ഇതിന് കാരണം എന്ന് സംശയം ഉണ്ടെന്നും വി മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. തൃശൂരില്‍ നടക്കുന്ന കേരള വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ് യൂണിയന്‍ സംസ്ഥാന സമ്മേളനത്തിനിടെ മുരളീധരന്‍ നടത്തിയ പ്രസ്താവനയാണ് വിവാദത്തിന് ഇടയാക്കിയത്. രാധാകൃഷ്ണനെ വേട്ടയാടിയെന്ന് പറഞ്ഞ ശേഷം വേദിയില്‍ നിന്നിറങ്ങിയ കേന്ദ്രമന്ത്രിയെ തടഞ്ഞ് പ്രതിഷേധം വനിതാ മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധം അറിയിക്കുകയായിരുന്നു.

സഹപ്രവര്‍ത്തകയും കുടുംബവും താമസിക്കുന്ന വീട്ടിലെത്തി രാധാകൃഷ്ണന്‍ സാദാചാര ആക്രമണം നടത്തിയിട്ടും തിരുവനന്തപുരം പ്രസ്‌ക്ലബിലെ ഒരുവിഭാഗം സംരക്ഷിക്കാന്‍ ശ്രമിച്ചിരുന്നു. വനിതാ മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധത്തുടര്‍ന്നാണ് ഇയാളെ സ്ഥാനത്ത് നിന്ന് മാറ്റുകയും അംഗത്വം റദ്ദാക്കുകയും ചെയ്തത്. ഇതില്‍ പ്രതിഷേധിച്ച് പ്രസിഡന്റ് ഉള്‍പ്പെടെ രാജിവെച്ചിരുന്നു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

No stories found.
The Cue
www.thecue.in