അമിത് ഷാ 
അമിത് ഷാ 

പൗരത്വ ബില്‍: ‘അപകടകരം’; അമിത് ഷാക്കെതിരെ ഉപരോധം വേണമെന്ന് യുഎസ് സമിതി

ദേശീയ പൗരത്വ നിയമഭേദഗതി ബില്ലിനെതിരെ അമേരിക്കന്‍ ഫെഡറല്‍ കമ്മീഷന്‍. ഇത് തെറ്റായ വഴിയിലേക്കുള്ള അപകടകരമായ തിരിവാണ്. നിയമം കൊണ്ടുവന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തുന്ന കാര്യം അമേരിക്ക ആലോചിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.

അമിത് ഷാ 
പൗരത്വബില്‍ എന്തുകൊണ്ട് എതിര്‍ക്കപ്പെടണം

അന്താരാഷ്ട്ര മതസ്വാതന്ത്യത്തിന് വേണ്ടി വാദിക്കുന്ന സമിതിയാണ് യുഎസ് ഫെഡറല്‍ കമ്മീഷന്‍. ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും ബില്ല് പാസാക്കിയാല്‍ അമിത് ഷാ ഉള്‍പ്പെടെയുള്ള പ്രധാന നേതാക്കളെ ഉപരോധിക്കണമെന്നാണ് ആവശ്യം.പൗരത്വത്തിന് വേണ്ടിയുള്ള മത പരീക്ഷണമാണ് ഇന്ത്യന്‍ സര്‍ക്കാര്‍ നടത്തുന്നത്. ഇന്ത്യയുടെ മതേതര പാരമ്പര്യത്തെയും ഭരണഘടനയേയും തകര്‍ക്കും.

അമിത് ഷാ 
‘ഭരണഘടനാ വിരുദ്ധം,മതാടിസ്ഥാനത്തില്‍ ജനങ്ങളെ വിഭജിക്കുന്നത്’; പൗരത്വബില്ലിനെതിരെ നിയമനടപടിക്ക് പ്രതിപക്ഷം 

മുസ്ലിങ്ങള്‍ ഒഴികെയുള്ള കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കുന്നതാണ് അമിത് ഷാ ഇന്നലെ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബില്ല്. പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നെത്തുന്ന ഹിന്ദു, സിഖ്, ബുദ്ധിസ്റ്റ്, ജെയ്ന്‍, പാര്‍സി, ക്രിസ്ത്യന്‍ മതവിഭാഗത്തില്‍പ്പെട്ടവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. 2014 ഡിസംബര്‍ 31ന് മുമ്പെത്തിയ കുടിയേറ്റക്കാര്‍ക്ക് പൗരത്വം ലഭിക്കും. 311 പേരാണ് ലോക്‌സഭയില്‍ ബില്ലിനെ അനുകൂലിച്ചത്. 80 പേര്‍ എതിര്‍ത്ത് വോട്ട് ചെയ്തു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in