സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബോബ്‌ഡെ 
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബോബ്‌ഡെ 

‘പ്രതികാരമല്ല നീതി’; ന്യായം പെട്ടെന്ന് നടപ്പാക്കാനാകില്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

പ്രതികാരഭാവം വരുമ്പോള്‍ നീതിക്ക് അതിന്റെ സ്വാഭാവം നഷ്ടമാകുമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ. നീതി പെട്ടെന്ന് നല്‍കാവുന്ന ഒന്നല്ലെന്നും അങ്ങനെയായിരിക്കണമെന്ന് താന്‍ കരുതുന്നില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. നീതിക്ക് ഒരിക്കലും പ്രതികാരത്തിന്റെ രൂപമെടുക്കാന്‍ കഴിയില്ലെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. രാജസ്ഥാന്‍ ഹൈക്കോടതിയുടെ പുതിയ കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയായിരുന്നു എസ് എ ബോബ്‌ഡേയുടെ പ്രതികരണം. കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദും വേദിയിലുണ്ടായിരുന്നു.

രാജ്യത്ത് അടുത്തിടെയുണ്ടായ ചില സംഭവങ്ങള്‍ പഴയ സംവാദത്തിന് പുതിയ വീര്യം നല്‍കുന്നുണ്ട്. ക്രിമിനല്‍ നീതി ന്യായവ്യവസ്ഥ അതിന്റെ സ്ഥാനവും രീതികളും അശ്രദ്ധയും ഒരു ക്രിമിനല്‍ വിഷയം കൈകാര്യം ചെയ്യാനെടുക്കുന്ന സമയവും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പുനപരിശോധിക്കണം എന്ന കാര്യത്തില്‍ സംശയമില്ല. ഒരു സ്ഥാപനമെന്ന നിലയില്‍ ജുഡീഷ്യറി സ്വയം തിരുത്തേണ്ടതുണ്ട്. 2018ല്‍ മുതിര്‍ന്ന സുപ്രീം കോടതി ജഡ്ജിമാര്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനം ഒരു സ്വയം തിരുത്തല്‍ നടപടി മാത്രമായിരുന്നു. താന്‍ അതിനെ ന്യായീകരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ജസ്റ്റിസ് ബോബ്ഡ കൂട്ടിച്ചേര്‍ത്തു.

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബോബ്‌ഡെ 
തെലങ്കാന പൊലീസിന് കയ്യടിക്കുന്നവരോട്
ഹൈദരാബാദില്‍ ബലാത്സംഗക്കേസ് പ്രതികളെ പൊലീസ് വെടിവെച്ചുകൊന്നത് വിവാദമായിരിക്കെയാണ് ചീഫ് ജസ്റ്റിസിന്റെ പ്രതികരണം.

4 പ്രതികളും തെളിവെടുപ്പിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വെടിവെയ്ക്കുകയായിരുന്നുവെന്നാണ് തെലങ്കാന പൊലീസിന്റെ ഭാഷ്യം. വെള്ളിയാഴ്ച പുലര്‍ച്ചെ തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ പൊലീസിന്റെ തോക്ക് പിടിച്ചെടുത്ത് ആക്രമിക്കാന്‍ ശ്രമിച്ചെന്നും തുടര്‍ന്നുള്ള ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് പൊലീസ് വാദം. സ്വയരക്ഷയ്ക്ക് വേണ്ടി വെടിവെയ്ക്കുകയായിരുന്നുവെന്നും പൊലീസ് വിശദീകരിക്കുന്നു. ലോറിത്തൊഴിലാളികളായ ജൊല്ലു ശിവ, ജൊല്ലു നവീന്‍, ചന്നകേശവുലു, മുഹമ്മദ് എന്നിവരാണ് കൊല്ലപ്പെട്ടത്. തെലങ്കാന പൊലീസ് വ്യാജ ഏറ്റുമുട്ടല്‍ നടത്തി കുറ്റാരോപിതരെ കൊലപ്പെടുത്തിയെന്ന് വിമര്‍ശനങ്ങള്‍ ഉയരുമ്പോഴും, സിനിമാ-കായിക താരങ്ങള്‍ ഉള്‍പ്പെടെ നിരവധി പേര്‍ പൊലീസ് നടപടിയെ ന്യായീകരിച്ച് രംഗത്തെത്തുന്നുണ്ട്.

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബോബ്‌ഡെ 
‘പോരാടുകയല്ലാതെ മാര്‍ഗമില്ല’; എന്‍ആര്‍സി പ്രതിരോധം രണ്ടാം സ്വാതന്ത്ര്യ സമരമാകുമെന്ന് മമതാ ബാനര്‍ജി

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in