‘ഇങ്ങനെയല്ല നീതി നടപ്പാക്കേണ്ടത്’ ; പ്രതികളെ വെടിവെച്ചുകൊന്നത് നീതിന്യായവ്യവസ്ഥയ്ക്കും നിയമവാഴ്ചയ്ക്കും എതിരെന്ന് കെമാല്‍ പാഷ 

‘ഇങ്ങനെയല്ല നീതി നടപ്പാക്കേണ്ടത്’ ; പ്രതികളെ വെടിവെച്ചുകൊന്നത് നീതിന്യായവ്യവസ്ഥയ്ക്കും നിയമവാഴ്ചയ്ക്കും എതിരെന്ന് കെമാല്‍ പാഷ 

ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടറെ ബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തുകയും മൃതദേഹം കത്തിക്കുകയും ചെയ്ത കേസിലെ 4 പ്രതികളെയും തെലങ്കാന പൊലീസ് വെടിവെച്ചുകൊന്ന സംഭവത്തില്‍ പ്രതികരണവുമായി ജസ്റ്റിസ് കെമാല്‍ പാഷ. ഇങ്ങനെയായിരുന്നില്ല നീതി നടപ്പാക്കേണ്ടത്. അത് ഏറ്റുമുട്ടലാണെന്ന് വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ തന്നെയാണ് അവര്‍ക്ക് കിട്ടേണ്ടത്.അത് വധശിക്ഷയാണ്. എല്ലാമനുഷ്യരും ആഗ്രഹിക്കുന്ന ശിക്ഷ തന്നെയാണ് അവര്‍ക്ക് ഇപ്പോള്‍ ലഭിച്ചിരിക്കുന്നതും. എന്നാല്‍ വിചാരണ ചെയ്ത് കുറ്റം തെളിഞ്ഞ ശേഷമാണ് ശിക്ഷ നല്‍കേണ്ടത്. ജനങ്ങള്‍ വൈകാരികമായി പ്രതികരിക്കുന്നതിന് തുല്യമായിപ്പോയി തെലങ്കാന പൊലീസിന്റെ ചെയ്തി.

‘ഇങ്ങനെയല്ല നീതി നടപ്പാക്കേണ്ടത്’ ; പ്രതികളെ വെടിവെച്ചുകൊന്നത് നീതിന്യായവ്യവസ്ഥയ്ക്കും നിയമവാഴ്ചയ്ക്കും എതിരെന്ന് കെമാല്‍ പാഷ 
യുവഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ 4 പ്രതികളെയും വെടിവെച്ച് കൊന്നു; നിറയൊഴിച്ചത് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴെന്ന് പൊലീസ് 

നീതിന്യായവ്യവസ്ഥയ്ക്കും നിയമവാഴ്ചയ്ക്കും എതിരാണ് ഈ നടപടി. ഇത് പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ല. ഏറ്റുമുട്ടലാണെങ്കില്‍ പൊലീസിന് കാലിന് വെടിവെയ്ക്കാമായിരുന്നല്ലോയെന്നും അദ്ദേഹം ചോദിച്ചു. പൊലീസിന് വിചാരണ നടത്തി ശിക്ഷ വിധിക്കാന്‍ അനുമതി നല്‍കിയത് പോലെയായി ഇത്. അതേസമയം നീതിന്യായ വ്യവസ്ഥ പരാജയപ്പെടുന്ന സംഭവങ്ങളുമുണ്ട്. ഇത്തരം പ്രതികള്‍ നമ്മുടെ ചെലവില്‍ ജയിലില്‍ തടിച്ച് കൊഴുത്ത് കഴിയുന്നതില്‍ പരാതിയുള്ള ആളാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 4 പ്രതികളും തെളിവെടുപ്പിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വെടിവെയ്ക്കുകയായിരുന്നുവെന്നാണ് പൊലീസ് ഭാഷ്യം. വെള്ളിയാഴ്ച പുലര്‍ച്ചെ തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ പൊലീസിന്റെ തോക്ക് പിടിച്ചെടുത്ത് ആക്രമിക്കാന്‍ ശ്രമിച്ചെന്നും തുടര്‍ന്നുള്ള ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് പൊലീസ് വാദം.

‘ഇങ്ങനെയല്ല നീതി നടപ്പാക്കേണ്ടത്’ ; പ്രതികളെ വെടിവെച്ചുകൊന്നത് നീതിന്യായവ്യവസ്ഥയ്ക്കും നിയമവാഴ്ചയ്ക്കും എതിരെന്ന് കെമാല്‍ പാഷ 
ഉന്നാവോയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമം

സ്വയരക്ഷയ്ക്ക് വേണ്ടി വെടിവെയ്ക്കുകയായിരുന്നുവെന്നും വിശദീകരിക്കുന്നു. ജൊല്ലു ശിവ, ജൊല്ലു നവീന്‍, ചന്നകേശവുലു, മുഹമ്മദ് എന്നിവാരാണ് കൊല്ലപ്പെട്ടത്. ലൊറി തൊഴിലാളികളായിരുന്നു ഇവര്‍. നവംബര്‍ 28 നാണ് 26 വയസ്സുള്ള വെറ്ററിനറി ഡോക്ടറുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ ഷാദ്‌നഗര്‍ ദേശീയ പാതയില്‍ പാലത്തിനടിയില്‍ കാണപ്പെട്ടത്. ഇവിടെത്തന്നെയാണ് പ്രതികളും കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രിയോടെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവ ഡോക്ടറുടെ സ്‌കൂട്ടറിന്റെ ടയര്‍ പഞ്ചറായിരുന്നു. സ്‌കൂട്ടര്‍ ശരിയാക്കാന്‍ സഹായിക്കാമെന്ന് പറഞ്ഞ് എത്തിയ സംഘം യുവതിയെ തട്ടിക്കൊണ്ടുപൊവുകയും ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയശേഷം തീക്കൊളുത്തുകയുമായിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in