‘ഗവര്‍ണര്‍ പറഞ്ഞത് എന്നേക്കുറിച്ചല്ല’; ഏതോ ഡെപ്യൂട്ടി സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന് മറുപടി നല്‍കേണ്ടതില്ലെന്ന് മന്ത്രി ജലീല്‍

‘ഗവര്‍ണര്‍ പറഞ്ഞത് എന്നേക്കുറിച്ചല്ല’; ഏതോ ഡെപ്യൂട്ടി സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന് മറുപടി നല്‍കേണ്ടതില്ലെന്ന് മന്ത്രി ജലീല്‍

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തിയ പ്രസ്താവന തന്നേക്കുറിച്ച് അല്ലെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീല്‍. അനധികൃതമായി ഒന്നും ചെയ്തിട്ടില്ലെന്ന മുന്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് മന്ത്രി പ്രതികരിച്ചു. അനധികൃതമായി ഒരു ഇടപാടും നടത്തിയിട്ടില്ലെന്ന് എല്ലാവര്‍ക്കും അറിയാം. എനിക്കൊരു പങ്കുമില്ലെന്ന് ഗവര്‍ണര്‍ തന്നെ പറഞ്ഞിട്ടുണ്ട്. ഗവര്‍ണര്‍ സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടില്ല. ഗവര്‍ണറുടെ ഓഫീസില്‍ നിന്ന് ഏതെങ്കിലും തരത്തിലുള്ള അറിയിപ്പ് കിട്ടിയിട്ടില്ല. അറിയിപ്പ് ലഭിക്കാത്ത പക്ഷം വിശദീകരിക്കേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.

ഏതോ ഡെപ്യൂട്ടി സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ആണെന്നാണ് കേട്ടറിഞ്ഞത്. ഡെപ്യൂട്ടി സെക്രട്ടറി എഴുതിയ നോട്ടിനൊക്കെ ഞാന്‍ മറുപടി പറയണമെന്ന് പറഞ്ഞാല്‍ അതെങ്ങനെയാണ് നടക്കുക. അതൊരു റിപ്പോര്‍ട്ടാണോ? ചാന്‍സലറായ ഗവര്‍ണര്‍ പറയട്ടേ.

കെടി ജലീല്‍

‘ഗവര്‍ണര്‍ പറഞ്ഞത് എന്നേക്കുറിച്ചല്ല’; ഏതോ ഡെപ്യൂട്ടി സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന് മറുപടി നല്‍കേണ്ടതില്ലെന്ന് മന്ത്രി ജലീല്‍
‘കേരളത്തിന്റെ വിദ്യാഭ്യാസ പാരമ്പര്യത്തില്‍ വെള്ളം ചേര്‍ക്കരുത്’; മന്ത്രി ജലീലിന് ഗവര്‍ണറുടെ താക്കീത്

റെപ്യൂട്ടേഷന്‍ ഇല്ലാതാക്കുന്നത് ദുഷ്പ്രചരണം നടത്തുന്നവരാണ്. അവരേക്കുറിച്ചാണ് ഗവര്‍ണര്‍ പറഞ്ഞത്. ക്രമവിരുദ്ധമായ ഒന്നും നടത്തിയിട്ടില്ല. നടത്തുകയുമില്ല. ആര്‍ക്കും ഒരാളും മാര്‍ക്ക് ദാനം നല്‍കിയിട്ടില്ല. ആര്‍ക്കെങ്കിലും വീഴച്ച പറ്റിയിട്ടുണ്ടെങ്കില്‍ എന്റെ തലയില്‍ വെച്ചുകെട്ടരുത്. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ യൂണിവേഴ്‌സിറ്റികള്‍ തിരുത്തിക്കൊണ്ട് മുന്നോട്ടുപോകണം. കോടതിയില്‍ പോയാലും കുറ്റം ചെയ്‌തെങ്കിലാണ് പ്രശ്‌നമുള്ളൂ. ഒരു ഭയപ്പാടുമില്ല. ഒരു നുണ ആയിരം തവണ ആവര്‍ത്തിച്ചാല്‍ സത്യമാകില്ലെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു.

ജലീല്‍ രാജിവെയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. നിയമസഭയ്ക്ക് അകത്തും പുറത്തും പ്രതിപക്ഷം പറഞ്ഞത് വാസ്തവമാണെന്ന് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടിയിരിക്കുകയാണ് ഇപ്പോള്‍. സര്‍വ്വകലാശാല ചട്ടങ്ങള്‍ ലംഘിച്ച ജലീല്‍ രാജി വെച്ച് മാതൃക കാണിക്കണം. മുഖ്യമന്ത്രി മുന്‍കൈയ്യെടുത്ത് ജലീലിന്റെ രാജി വാങ്ങണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

വിഷയത്തില്‍ പ്രതികരിക്കാനില്ലെന്ന് എംജി സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പറഞ്ഞു. എല്ലാം ഗവര്‍ണറും മന്ത്രിയും പറയുമെന്നും ഡോ സാബു തോമസ് വ്യക്തമാക്കി. ഗവര്‍ണറുടെ പ്രസ്താവന ഗൗരവത്തോടെ പരിശോധിക്കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എകെ ബാലന്‍ പ്രതികരിച്ചു.

‘ഗവര്‍ണര്‍ പറഞ്ഞത് എന്നേക്കുറിച്ചല്ല’; ഏതോ ഡെപ്യൂട്ടി സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന് മറുപടി നല്‍കേണ്ടതില്ലെന്ന് മന്ത്രി ജലീല്‍
‘മന്ത്രി അധികാര ദുര്‍വിനിയോഗം നടത്തി’; കെ ടി ജലീലിനെതിരെ ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട്

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in