പാലാരിവട്ടം അഴിമതി: ആര്‍ഡിഎസ് കരിമ്പട്ടികയില്‍; പദ്ധതികളില്‍ നിന്ന് ഒഴിവാക്കുമെന്നും സര്‍ക്കാര്‍

പാലാരിവട്ടം അഴിമതി: ആര്‍ഡിഎസ് കരിമ്പട്ടികയില്‍; പദ്ധതികളില്‍ നിന്ന് ഒഴിവാക്കുമെന്നും സര്‍ക്കാര്‍

പാലാരിവട്ടം പാലത്തിന്റെ നിര്‍മാണക്കമ്പനിയായ ആര്‍ഡിഎസിനെ കരിമ്പട്ടികയില്‍പ്പെടുത്തി. പദ്ധതികളില്‍ നിന്ന് ഒഴിവാക്കുമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പാലാരിവട്ടം പാലം അഴിമതിയുടെ പശ്ചാത്തലത്തിലാണ് നടപടി.

പാലാരിവട്ടം അഴിമതി: ആര്‍ഡിഎസ് കരിമ്പട്ടികയില്‍; പദ്ധതികളില്‍ നിന്ന് ഒഴിവാക്കുമെന്നും സര്‍ക്കാര്‍
കല്ലട ബസില്‍ യാത്രക്കാരിക്ക് നേരെ പീഡനശ്രമം; പ്രതിയെ അറസ്റ്റ് ചെയ്തു

പുനലൂര്‍-പൊന്‍കുന്നം റോഡ് നിര്‍മാണ കരാറില്‍ നിന്നും ആര്‍ഡിഎസിനെ ഒഴിവാക്കിയത് ചോദ്യം ചെയ്ത് കമ്പനി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതില്‍ നല്‍കിയ മറുപടിയിലാണ് കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്തിയതിനാലാണ് ഒഴിവാക്കിയതെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു.

പാലാരിവട്ടം അഴിമതി: ആര്‍ഡിഎസ് കരിമ്പട്ടികയില്‍; പദ്ധതികളില്‍ നിന്ന് ഒഴിവാക്കുമെന്നും സര്‍ക്കാര്‍
‘സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ, വീട്ടില്‍ ഭാര്യയും അമ്മയുമില്ലേ’; ഫോട്ടോയ്ക്ക് അശ്ലീല കമന്റിന് നടി ശാലു കുര്യന്റെ മറുപടി

കുറ്റകരമായ ഗൂഢാലോചനയാണ് പാലാരിവട്ടം പാലം അഴിമതിയില്‍ ആര്‍ഡിഎസ് നടത്തിയതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കമ്പനിയുടെ എംഡിയും കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടു. അഴിമതി നടത്തിയെന്ന് വ്യക്തമായ കമ്പനിയുമായി സഹകരിക്കേണ്ടെന്ന് തീരുമാനിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in