ബലാത്സംഗങ്ങളില്‍ എപ്പോഴും എങ്ങിനെയാണ് ആണിനെ കുറ്റപ്പെടുത്താനാവുകയെന്ന് ഭാഗ്യരാജ് ;മൊബൈല്‍ മൂലം പെണ്ണ് വഴിതെറ്റുന്നുവെന്നും വിചിത്രവാദം 

ബലാത്സംഗങ്ങളില്‍ എപ്പോഴും എങ്ങിനെയാണ് ആണിനെ കുറ്റപ്പെടുത്താനാവുകയെന്ന് ഭാഗ്യരാജ് ;മൊബൈല്‍ മൂലം പെണ്ണ് വഴിതെറ്റുന്നുവെന്നും വിചിത്രവാദം 

ബലാത്സംഗങ്ങളില്‍ എപ്പോഴും എങ്ങിനെയാണ് ആണിനെ കുറ്റപ്പെടുത്താനാവുകയെന്ന് വിചിത്ര ചോദ്യവുമായി തമിഴ് സംവിധായകന്‍ ഭാഗ്യരാജ്. താന്‍ അഭിനയിക്കുന്ന ‘കറുത്തുകളേ പതിവ് സെയ്’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു ഭാഗ്യരാജിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍. മൊബൈല്‍ മൂലം പെണ്‍കുട്ടികള്‍ തെറ്റുകളിലേക്ക് നയിക്കപ്പെടുകയാണ്. മൊബൈലിന്റെ വരവോടെ പെണ്ണിന്റെ ആത്മനിയന്ത്രണം നഷ്ടമായി. അവര്‍ക്ക് എപ്പോഴും ആരെ വേണമങ്കിലും വിളിക്കാനും സന്ദേശങ്ങള്‍ അയയ്ക്കാനുമുള്ള അവസരമുണ്ടായി. സുരക്ഷയെ കരുതിയാണ് ഒരച്ഛന്‍ മകള്‍ക്ക് ഫോണ്‍ വാങ്ങിക്കൊടുക്കുന്നത്. എന്നാല്‍ ചാറ്റിങ്ങിലൂടെ മകള്‍ പോകുന്നത് വലിയ തെറ്റുകളിലാക്കാണെന്നും ഭാഗ്യരാജ് വാദിക്കുന്നു. എപ്പോഴും അവര്‍ ഫോണില്‍ സംസാരിച്ചുകൊണ്ടേയിരിക്കുകയാണ്. സൂചി, സ്ഥലം കൊടുത്താലേ നൂലിന് കയറാനാകുകയുള്ളൂവെന്ന തമിഴ് പഴഞ്ചൊല്ലും അദ്ദേഹം ഉദ്ധരിച്ചു. സ്ത്രീകള്‍ അവസരം കൊടുക്കുന്നതുകൊണ്ടാണ് ചതിക്കപ്പെടുന്നത്. എപ്പോഴും ആണിനെ എങ്ങിനെയാണ് കുറ്റപ്പെടുത്താനാവുക. ആണ്‍ ഒരു തെറ്റ് ചെയ്താല്‍ ചുറ്റിക്കറങ്ങി തിരിച്ചുവരും.എന്നാല്‍ ഒരു പെണ്ണ് ഒരു തെറ്റ് ചെയ്താല്‍ അതൊരു വലിയ കുറ്റത്തിലാണ് കലാശിക്കുക.

ബലാത്സംഗങ്ങളില്‍ എപ്പോഴും എങ്ങിനെയാണ് ആണിനെ കുറ്റപ്പെടുത്താനാവുകയെന്ന് ഭാഗ്യരാജ് ;മൊബൈല്‍ മൂലം പെണ്ണ് വഴിതെറ്റുന്നുവെന്നും വിചിത്രവാദം 
ഒടിയന്റെ ഗാനരചയിതാവിന് മലയാള സാഹിത്യത്തില്‍ ഒന്നാം റാങ്ക് 

ഒരു പുരുഷന് അവിഹിത ബന്ധമുണ്ടാവുകയും പണമടക്കം ചെലവഴിച്ച് ആ പെണ്ണിന് എല്ലാം ചെയ്തുകൊടുക്കുന്നുമുണ്ടെങ്കിലും സ്വന്തം ഭാര്യയെ അയാള്‍ ശല്യപ്പെടുത്താന്‍ പോകില്ല. എന്നാല്‍ ഒരു സ്ത്രീക്കാണ് ഇത്തരമൊരു ബന്ധമുള്ളതെങ്കില്‍ അവര്‍ ഭര്‍ത്താവിനെയും കുട്ടികളെയും കൊലപ്പെടുത്തുന്ന സംഭവങ്ങളാണുണ്ടാകുന്നത്. അതുകൊണ്ടാണ് സ്ത്രീകള്‍ നിയന്ത്രിക്കപ്പെടണം എന്ന് പറയുന്നതെന്നും ഭാഗ്യരാജ് പറയുന്നു. സ്ത്രീ പരിമിതിക്കുള്ളില്‍ നില്‍ക്കേണ്ടവളാണ്. താനറിയാതെ ചില സിനിമകളില്‍ വനിതകള്‍ക്ക് പ്രാധാന്യം നല്‍കിപ്പോയിട്ടുണ്ട്. അത് താനൊരു ജോയിന്റ് ഫാമിലിയില്‍ നിന്നുള്ളയാളായതിനാലാണെന്നും ഭാഗ്യരാജ് പറയുന്നു. സ്ത്രീകള്‍ അവരുടെ നിലയ്ക്ക് നില്‍ക്കണം. എപ്പോഴും ആണല്ല കുറ്റക്കാരനെന്ന് പൊള്ളാച്ചി ലൈംഗികപീഡന കേസ് ഉദ്ധരിച്ച് അദ്ദേഹം വ്യക്തമാക്കി. നിങ്ങള്‍ക്ക് ഒരു ദൗര്‍ബല്യമുണ്ട്. അത് അവന്‍ കൃത്യമായി ഉപയോഗിച്ചു. അയാള്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ നിങ്ങള്‍ അവസരം ഒരുക്കിയതുകൊണ്ടാണ്. അതാണ് വലിയ തെറ്റെന്നും ഭാഗ്യരാജ് സ്ത്രീകളെ അധിക്ഷേപിക്കുന്നു.

ബലാത്സംഗങ്ങളില്‍ എപ്പോഴും എങ്ങിനെയാണ് ആണിനെ കുറ്റപ്പെടുത്താനാവുകയെന്ന് ഭാഗ്യരാജ് ;മൊബൈല്‍ മൂലം പെണ്ണ് വഴിതെറ്റുന്നുവെന്നും വിചിത്രവാദം 
‘ഷൂട്ടിനിടയില്‍ മരിച്ചാലോ എന്നോര്‍ത്ത് വേണ്ടെന്ന് വച്ച സിനിമകള്‍’, ഷെയിന്‍ നിഗത്തോട് ചാച്ചന്‍ പറയുന്നത് 

താനെഴുതിയ ഒരു കഥയും ഭാഗ്യരാജ് പ്രസംഗത്തില്‍ ഉദ്ധരിക്കുന്നുണ്ട്. വീട്ടുകാര്‍ എതിര്‍ത്തതിനെ തുടര്‍ന്ന് കമിതാക്കള്‍ മരിക്കാന്‍ തീരുമാനിക്കുന്നു. ലൈംഗികത ആസ്വദിച്ച് സന്തോഷത്തോടെ മരിക്കാമെന്ന് കാമുകന്‍ പറയുന്നു. എന്നാല്‍ മരിക്കുമ്പോഴും അച്ഛന്റെ ആഗ്രഹം പോലെ താന്‍ കന്യകയായിരിക്കാനാണ് ഇഷ്ടപ്പെടുന്നതെന്ന് പെണ്‍കുട്ടി പറയുന്നു. അങ്ങനെ തന്നെ ആത്മഹത്യാകുറിപ്പിലും എഴുതുന്നു. ഈ കുറിപ്പ് കണ്ട മാതാപിതാക്കള്‍ അവരോട് ക്ഷമിക്കുകയും അവരെ ഒന്നിപ്പിക്കുകയുമാണ് ചെയ്യുന്നത്. ഈ കഥയിലേത് പോലെ പക്വതയുള്ള സ്ത്രീകളുമുണ്ടെന്നാണ് ഭാഗ്യരാജിന്റെ വാദം. 20 മിനിട്ട് നീണ്ട സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നിറഞ്ഞ പ്രസംഗത്തിന് സദസ്സിലെ ഒരു വിഭാഗം ആളുകളില്‍ നിന്ന് ഇടക്കിടെ കയ്യടികളും ആര്‍പ്പുവിളികളും ഉയരുകയും ചെയ്തു. സമൂഹ മാധ്യമങ്ങളിലൂടെ ആളുകളെ വഞ്ചിക്കുന്ന ഒരു പെണ്ണിന്റെ കഥയാണ് കറുത്തുകളേ പതിവ് സെയ് എന്നാണ് വിവരം. ഈ വര്‍ഷം ഫെബ്രുവരിയില്‍ തമിഴ്‌നാടിനെ പിടിച്ചുകുലുക്കിയ പൊള്ളാച്ചി ലൈംഗികാതിക്രമണ കേസുമായി കഥയ്ക്ക് സാമ്യമുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in