മഹാരാഷ്ട്രയിലെ അര്‍ധരാത്രി നാടകം : സുപ്രീം കോടതി വിധി നാളെ പത്തരയ്ക്ക് 

മഹാരാഷ്ട്രയിലെ അര്‍ധരാത്രി നാടകം : സുപ്രീം കോടതി വിധി നാളെ പത്തരയ്ക്ക് 

അര്‍ധരാത്രിയിലെ നാടകീയ നീക്കങ്ങളിലൂടെ മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചത് ചോദ്യം ചെയ്തുള്ള കേസില്‍ വിധി പറയുന്നത് സുപ്രീം കോടതി നാളത്തേക്ക് മാറ്റി. ത്രികക്ഷി സഖ്യത്തിന്റെ ഹര്‍ജിയില്‍ പരമോന്നത കോടതിയില്‍ വാദം പൂര്‍ത്തിയായി. ഇതോടെ ചൊവ്വാഴ്ച ഉത്തരവ് പുറപ്പെടുവിക്കാമെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനുള്ളില്‍ അല്ലെങ്കില്‍ 48 മണിക്കൂറിനുള്ളില്‍ ദേവേന്ദ്ര ഫഡ്‌നാവിസ് സര്‍ക്കാര്‍ വിശ്വാസവോട്ട് തേടണമെന്നായിരുന്നു ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യത്തിന്റെ ആവശ്യം. മുതിര്‍ന്ന അംഗത്തെ പ്രോടേം സ്പീക്കറായി സുപ്രീം കോടതി നിയോഗിക്കണം. രഹസ്യബാലറ്റിലൂടെയല്ലാതെ ലോകത്തിന് കാണത്തക്ക രീതിയില്‍ വിശ്വാസവോട്ടെടുപ്പ് നടത്തണം. ഇതിന് മാത്രമായി നിയമസഭ വിളിച്ചുചേര്‍ക്കണമന്നും എന്‍സിപിക്ക് വേണ്ടി ഹാജരായ മനു അഭിഷേക് സിങ്‌വി ആവശ്യപ്പെട്ടിരുന്നു. മഹാരാഷ്ട്രയില്‍ ജനാധിപത്യം കോടതി ഇടപെട്ട് സംരക്ഷിക്കണമെന്നും അദ്ദേഹം വാദിച്ചിരുന്നു.

 മഹാരാഷ്ട്രയിലെ അര്‍ധരാത്രി നാടകം : സുപ്രീം കോടതി വിധി നാളെ പത്തരയ്ക്ക് 
മഹാരാഷ്ട്രയിലെ അര്‍ധരാത്രി നാടകം : വിശ്വാസവോട്ട് ഉടനില്ല, കത്തുകള്‍ ഹാജരാക്കാന്‍ സുപ്രീം കോടതി നിര്‍ദേശം 

എന്നാല്‍ കോടതി വിശ്വാസവോട്ടെടുപ്പില്‍ ഇടപെടരുതെന്ന് ബിജെപിക്ക് വേണ്ടി ഹാജരായ മുകുള്‍ റോഹ്ത്തഗി വാദിച്ചു. എന്തായാലും വിശ്വാസ വോട്ടെടുപ്പ് നടത്തിയേ പറ്റൂ. എപ്പോള്‍ നടത്തണമെന്നത് ഗവര്‍ണറുടെ വിവേചനാധികാരമാണ്. അദ്ദേഹത്തിന്റെ അധികാരത്തില്‍ ഇടപെടുന്നത് ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്നും റോഹ്ത്തഗി കോടതിയില്‍ പറഞ്ഞു. പ്രോടേം സ്പീക്കറെയോ സ്പീക്കറെയോ കോടതി തീരുമാനിക്കരുതെന്നും അത് സഭയാണ് തീരുമാനിക്കേണ്ടതെന്നും ദേവേന്ദ്ര ഫഡ്‌നാവിസിന് വേണ്ടി ഹാജരായ അദ്ദേഹം വാദിച്ചു. വിശ്വാസ വോട്ടെടുപ്പിന് 14 ദിവസം അനുവദിക്കണമെന്നാണ് ബിജെപിയുടെ ആവശ്യം. അതിനിടെ 148 അംഗങ്ങളുടെ പിന്‍തുണ അറിയിച്ചുകൊണ്ടുള്ള കത്ത് ശിവസേനയ്ക്ക് വേണ്ടി ഹാജരായ കപില്‍ സിബല്‍ കോടതിയില്‍ ഹാജരാക്കി. മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ 145 അംഗങ്ങളുടെ പിന്‍തുണയാണ് വേണ്ടത്. 7 സ്വതന്ത്രരുടെ പിന്‍തുണ കൂടി ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യത്തിനുണ്ടെന്നും കപില്‍ സിബല്‍ വ്യക്തമാക്കിയിട്ടുണ്ട്.

 മഹാരാഷ്ട്രയിലെ അര്‍ധരാത്രി നാടകം : സുപ്രീം കോടതി വിധി നാളെ പത്തരയ്ക്ക് 
‘താന്‍ ഇപ്പോഴും എന്‍സിപിയില്‍’ ; ബിജെപി-എന്‍സിപി സഖ്യം അഞ്ചുവര്‍ഷം മഹാരാഷ്ട്ര ഭരിക്കുമെന്നും അജിത് പവാര്‍ 

എന്നാല്‍ ഈ സത്യവാങ്മൂലത്തെ ബിജെപി എതിര്‍ത്തു. ഇത്തരമൊരു രേഖ കോടതിയില്‍ ഹാജരാക്കുമ്പോള്‍ തങ്ങള്‍ക്ക് എതിര്‍ സത്യവാങ്മൂലം അവതരിപ്പിക്കാന്‍ സമയം നല്‍കണമെന്ന് റോഹ്ത്തഗി ആവശ്യപ്പെട്ടു. വിഷയം നീട്ടിക്കൊണ്ടുപോകാനുള്ള ബിജെപിയുടെ നീക്കമാണിതെന്ന് തിരിച്ചറിഞ്ഞ കപില്‍ സിബല്‍, കോടതിയുടെ മനസ്സാക്ഷിക്ക് ബോധ്യപ്പെടാന്‍ വേണ്ടിയാണ് സഖ്യത്തിനുള്ള പിന്‍തുണ വ്യക്തമാക്കുന്ന കത്ത് ഹാജരാക്കിയതെന്നും ഇത് പിന്‍വലിക്കാന്‍ തയ്യാറാണെന്നും വ്യക്തമാക്കി. അജിത് പവാര്‍ ദേവേന്ദ്ര ഫഡ്‌നാവിസിന് പിന്തുണയറിച്ച് നല്‍കിയ കത്തും ഇതുസംബന്ധിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ് ഗവര്‍ണര്‍ക്ക് നല്‍കിയ കത്തും അദ്ദേഹത്തെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചുകൊണ്ടുള്ള ഗവര്‍ണറുടെ കത്തും കോടതിയില്‍ സോളിസിറ്റര്‍ ജനറല്‍ ഹാജരാക്കി. എന്നാല്‍ അജിത് പവാര്‍ നല്‍കിയ കത്ത് ബിജെപിക്കുള്ള പിന്‍തുണയല്ലെന്നും ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യത്തിന് വേണ്ടി തയ്യാറാക്കിയതാണെന്നും കപില്‍ സിബലും അഭിഷേക് സിങ്‌വിയും കോടതിയില്‍ വ്യക്തമാക്കി.

Related Stories

No stories found.
logo
The Cue
www.thecue.in