മുഖ്യമന്ത്രി പറഞ്ഞ് പറ്റിച്ചെന്ന് ഓര്‍ത്തഡോക്‌സ് സഭ, രാഷ്ട്രീയക്കാരെ വിശ്വസിക്കരുതെന്ന പാഠം പഠിച്ചെന്നും രൂക്ഷ വിമര്‍ശനം 

മുഖ്യമന്ത്രി പറഞ്ഞ് പറ്റിച്ചെന്ന് ഓര്‍ത്തഡോക്‌സ് സഭ, രാഷ്ട്രീയക്കാരെ വിശ്വസിക്കരുതെന്ന പാഠം പഠിച്ചെന്നും രൂക്ഷ വിമര്‍ശനം 

മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞ് പറ്റിച്ചെന്ന രൂക്ഷവിമര്‍ശനവുമായി ഓര്‍ത്തഡോക്‌സ് സഭ. കോടതി വിധി നടപ്പാക്കിത്തരാമെന്ന് നേരിട്ട് നല്‍കിയ ഉറപ്പുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ലംഘിച്ചെന്ന് ഓര്‍ത്തഡോക്‌സ് സഭാ അദ്ധ്യക്ഷന്‍ ബസേലിയോസ് പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന്റെ പോയിന്റ് ബ്ലാങ്കിലായിരുന്നു വിമര്‍ശനം. രാഷ്ട്രീയക്കാരെ വിശ്വസിക്കരുതെന്ന പാഠം പിണറായി സര്‍ക്കാരില്‍ നിന്ന് പഠിച്ചു. പറഞ്ഞതെല്ലാം വെള്ളത്തിലെ വരയായെന്നും പിറവം പള്ളിത്തര്‍ക്കം മുതല്‍ സര്‍ക്കാര്‍ മറുകണ്ടം ചാടിയെന്നും കാതോലിക്കാ ബാവ കുറ്റപ്പെടുത്തി. യാക്കോബായ പ്രക്ഷോഭം സര്‍ക്കാര്‍ ഒത്താശയോടെയാണെന്ന് അദ്ദേഹം ആരോപിക്കുകയും ചെയ്തു.

മുഖ്യമന്ത്രി പറഞ്ഞ് പറ്റിച്ചെന്ന് ഓര്‍ത്തഡോക്‌സ് സഭ, രാഷ്ട്രീയക്കാരെ വിശ്വസിക്കരുതെന്ന പാഠം പഠിച്ചെന്നും രൂക്ഷ വിമര്‍ശനം 
സര്‍വകലാശാലകളുടെ വിശ്വാസ്യത തകര്‍ക്കരുത്, ചിലത് സമൂഹത്തിന് മുന്നില്‍ അപഹാസ്യരായെന്നും മുഖ്യമന്ത്രി 

മലങ്കര സഭയ്ക്ക് കീഴിലുള്ള പള്ളികളുടെ ഭരണം സംബന്ധിച്ച സുപ്രീം കോടതി വിധികള്‍ നടപ്പാക്കാത്തതിനെതിരെയാണ് ഓര്‍ത്തഡോക്‌സ് സഭ സര്‍ക്കാരിനെ കടന്നാക്രമിച്ച് രംഗത്തെത്തിയിരിക്കുന്നത്. കോടതി വിധികള്‍ നടപ്പാക്കാത്തതിന് സംസ്ഥാന ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കും യാക്കോബായ നേതൃത്വത്തിനുമെതിരെ സഭ കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഹര്‍ജി ഈ മാസം 29 ന് കോടതി പരിഗണിക്കും.

മുഖ്യമന്ത്രി പറഞ്ഞ് പറ്റിച്ചെന്ന് ഓര്‍ത്തഡോക്‌സ് സഭ, രാഷ്ട്രീയക്കാരെ വിശ്വസിക്കരുതെന്ന പാഠം പഠിച്ചെന്നും രൂക്ഷ വിമര്‍ശനം 
പൊള്ളുന്ന കടല്‍; വറുതിയില്‍ എരിയുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍

അതേസമയം മലങ്കര പള്ളികളിലെ സെമിത്തേരികളില്‍ സംസ്‌കാരം നടത്താന്‍ അവകാശം ഉന്നയിച്ച്, യാക്കോബായ സഭയ്ക്ക് വേണമെങ്കില്‍ ഉചിതമായ കേന്ദ്രങ്ങളെ സമീപിക്കാമെന്നാണ് സുപ്രീം കോടതി ഉത്തരവ്. വിഷയത്തില്‍ തുടര്‍ നടപടികളെല്ലാം 2017 ജൂലായ് 3 ലെ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലായിരിക്കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. 2017 ലെ വിധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഈ കേസില്‍ കൂടുതല്‍ ഇടപെടല്‍ നടത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബഞ്ചിന്റെ നിരീക്ഷണം. ഈ സാഹചര്യത്തില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള റിട്ട് ഹര്‍ജി യാക്കോബായ സഭ പിന്‍വലിച്ചിട്ടുണ്ട്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in