‘ആ അഞ്ചേക്കര്‍ വേണ്ട’; അയോധ്യാവിധിയില്‍ പുനപരിശോധനാ  ഹര്‍ജി നല്‍കാനൊരുങ്ങി മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്

‘ആ അഞ്ചേക്കര്‍ വേണ്ട’; അയോധ്യാവിധിയില്‍ പുനപരിശോധനാ ഹര്‍ജി നല്‍കാനൊരുങ്ങി മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്

അയോധ്യയിലെ തര്‍ക്ക ഭൂമി ഹിന്ദു കക്ഷികള്‍ക്ക് രാമക്ഷേത്രം പണിയാന്‍ വിട്ടുകൊടുത്തുകൊണ്ടുള്ള സുപ്രീംകോടതി വിധിക്കെതിരെ മുസ്ലീം വ്യക്തി നിയമബോര്‍ഡ് പുനപരിശോധനാ ഹര്‍ജി നല്‍കും. പള്ളി നിര്‍മ്മിക്കാന്‍ സുന്നി വഖഫ് ബോര്‍ഡിന് നല്‍കിയ അഞ്ചേക്കര്‍ സ്ഥലം സ്വീകരിക്കേണ്ടെന്നും എഐഎംപിഎല്‍ബി നിലപാടെടുത്തു. വിധിയിലെ തുടര്‍നടപടികളേക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ലക്‌നൗവില്‍ ചേര്‍ന്ന മുസ്ലീം സംഘടനകളുടെ പ്രത്യേക യോഗത്തിലാണ് ഓള്‍ ഇന്ത്യ മുസ്ലീം പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെ തീരുമാനം. ഓള്‍ ഇന്ത്യ മജ്‌ലിസ് ഇ ഇത്തിഹാദ് ഉള്‍ മുസ്ലീമീന്‍ (എഐഎംഐഎം) നേതാവ് അസദുദ്ദീന്‍ ഒവൈസിയാണ് യോഗത്തിന് അദ്ധ്യക്ഷത വഹിച്ചത്. പകരം ഭൂമി സ്വീകരിക്കുന്നതിനേക്കുറിച്ച് യോഗത്തിന് മുന്നേ തന്നെ ഹൈദരാബാദ് എംപി കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.

എന്റെ പാര്‍ട്ടിയുടെ നിലപാടാണ് ഞാന്‍ പറയുന്നത്. ഈ സംഭാവന ഞങ്ങള്‍ക്ക് വേണ്ട. നിയമപരമായ അവകാശത്തിന് വേണ്ടിയായിരുന്നു ഞങ്ങളുടെ പോരാട്ടം, ഒരു ബാബ്‌റി മസ്ജിദിന് വേണ്ടി. ഈ ഭൂമിക്കഷ്ണത്തിന് വേണ്ടി ആയിരുന്നില്ല അത്.   

അസദുദ്ദീന്‍ ഒവൈസി

അയോധ്യ തര്‍ക്ക കേസില്‍ മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് കക്ഷിയല്ല. പുന: പരിശോധനാ ഹര്‍ജി നല്‍കാന്‍ കേസില്‍ മുസ്ലീം കക്ഷികളായ എട്ടുപേരില്‍ ഒരാളുടെയെങ്കിലും പിന്തുണ വേണം.   
‘ആ അഞ്ചേക്കര്‍ വേണ്ട’; അയോധ്യാവിധിയില്‍ പുനപരിശോധനാ  ഹര്‍ജി നല്‍കാനൊരുങ്ങി മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്
ഇന്ത്യന്‍ ഭരണഘടന നിലവില്‍ വരുമ്പോള്‍ ബാബ്‌റി പള്ളിയില്‍ നിസ്‌കാരമുണ്ടായിരുന്നു

ബാബ്‌റി മസ്ജിദ്-രാമജന്മഭൂമി തര്‍ക്കത്തില്‍ കക്ഷികളായ സുന്നി വഖഫ് ബോര്‍ഡ് ഉള്‍പ്പെടെയുള്ളവര്‍ യോഗത്തിന് മുമ്പ് ബോര്‍ഡ് ജനറല്‍ സെക്രട്ടറി മൗലാന വാലി റഹ്മാനിയുമായി ചര്‍ച്ച നടത്തിയിരുന്നു. ബോര്‍ഡ് ജനറല്‍ സെക്രട്ടറിയും ബാബ്‌റി മസ്ജിദ് ആക്ഷന്‍ കമ്മിറ്റി കണ്‍വീനറുമായ സഫര്യാബ് ജിലാനി കക്ഷികളെ യോഗത്തിന് വിളിച്ച് പുന: പരിശോധനാ ഹര്‍ജി നല്‍കുന്നതിനേക്കുറിച്ച് അഭിപ്രായം തേടുകയുമുണ്ടായി.

അയോധ്യാ കേസ് വിധി വൈരുദ്ധ്യങ്ങള്‍ നിറഞ്ഞതാണെന്ന് ബോര്‍ഡ് നവംബര്‍ ഒമ്പതിന് തന്നെ പ്രതികരിച്ചിരുന്നു.
‘ആ അഞ്ചേക്കര്‍ വേണ്ട’; അയോധ്യാവിധിയില്‍ പുനപരിശോധനാ  ഹര്‍ജി നല്‍കാനൊരുങ്ങി മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്
ബാബറി മസ്ജിദ് തകര്‍ത്തവര്‍ക്കെതിരായ കേസുകള്‍ റദ്ദാക്കണം, അയോധ്യ പ്രക്ഷോഭത്തില്‍ പങ്കെടുത്തവര്‍ക്ക് പെന്‍ഷന്‍ നല്‍കണമെന്നും ഹിന്ദുമഹാസഭ 

സുപ്രീം കോടതി വിധി ചോദ്യം ചെയ്യാനില്ലെന്നായിരുന്നു കേസിലെ ആദ്യത്തേയും ഏറ്റവും പ്രായം കൂടിയ കക്ഷിയുമായിരുന്ന ഹാഷിം അന്‍സാരിയുടെ മകന്‍ ഇഖ്ബാലിന്റെ പ്രതികരണം. യുപി സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡിന്റെ കക്ഷിയായ ഹാജി മെഹ്ബൂബും വിധിയെ ചോദ്യം ചെയ്യാന്‍ ആകില്ലെന്ന് അറിയിച്ചു. സുപ്രീം കോടതിയുടെ തീര്‍പ്പ് അംഗീകരിക്കുന്നെങ്കിലും വിധിയില്‍ തൃപ്തരല്ലെന്ന് സുന്നി വഖഫ് ബോര്‍ഡ് വിധി പ്രസ്താവത്തിന് ശേഷം പ്രതികരിച്ചിരുന്നു. തുടര്‍ നടപടി ആലോചിക്കുമെന്നും സുന്നി വഖഫ് ബോര്‍ഡ് സൂചിപ്പിക്കുകയുണ്ടായി.

മറ്റൊരു കക്ഷിയായ മൊഹമ്മദ് ഉമര്‍ ആണ് പുനപരിശോധനാ ഹര്‍ജിയ്ക്ക് തയ്യാറാണെന്ന് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുന്നത്. മൊഹമ്മദ് ശനിയാഴ്ച്ച ബോര്‍ഡുമായി ചര്‍ച്ചന നടത്തിയിരുന്നു.

വിധിയില്‍ പൊരുത്തക്കേടുകളുണ്ട്. തിരുത്താന്‍ ഒരു അവസരമുണ്ടെന്ന് എനിക്ക് തോന്നുന്നു. മുസ്ലീം വ്യക്തി നിയമബോര്‍ഡിലെ മുതിര്‍ന്നവര്‍ എന്ത് പറയുന്നുവോ അതുപോലെ ഞാന്‍ ചെയ്യും.

മൊഹമ്മദ് ഉമര്‍

‘ആ അഞ്ചേക്കര്‍ വേണ്ട’; അയോധ്യാവിധിയില്‍ പുനപരിശോധനാ  ഹര്‍ജി നല്‍കാനൊരുങ്ങി മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്
ദാരിദ്ര്യം കുതിച്ചുയരുന്നെന്ന് പഠനം; കേന്ദ്ര ഏജന്‍സിയുടെ റിപ്പോര്‍ട്ട് പുറത്തുവിടില്ലെന്ന് മോഡി സര്‍ക്കാര്‍

ഒരു നൂറ്റാണ്ടില്‍ അധികമായി തര്‍ക്കം നിലനിന്നിരുന്ന 2.77 ഏക്കര്‍ സ്ഥലം ക്ഷേത്ര നിര്‍മ്മാണ ട്രസ്റ്റിന് വിട്ടുനല്‍കിക്കൊണ്ട് പരമോന്നത കോടതിയുടെ ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. തര്‍ക്കഭൂമി കേന്ദ്ര സര്‍ക്കാര്‍ മൂന്ന് മാസത്തിനകം പ്രത്യേക ട്രസ്റ്റുണ്ടാക്കി അവര്‍ക്ക് കൈമാറണം. രാമക്ഷേത്ര നിര്‍മ്മാണം ട്രസ്റ്റ് ഏറ്റെടുക്കും. ഭൂമി ഹിന്ദുക്കള്‍ക്ക് കൈമാറുന്നതിന് പകരമായി മുസ്ലീങ്ങള്‍ക്ക് അയോധ്യയില്‍ മറ്റൊരിടത്തായിരിക്കും മസ്ജിദ് നിര്‍മ്മിക്കാന്‍ സ്ഥലം നല്‍കുക. അഞ്ച് ഏക്കര്‍ സ്ഥലം കണ്ടെത്തി രണ്ട് മൂന്ന് മാസത്തിനകം മസ്ജിദ് നിര്‍മ്മാണത്തിന്റെ പ്രാരംഭനടപടികള്‍ ആരംഭിക്കാന്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. സുന്നി വഖഫ് ബോര്‍ഡുമായി ആലോചിച്ചാണ് സ്ഥലം കണ്ടെത്തേണ്ടതെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു.

‘ആ അഞ്ചേക്കര്‍ വേണ്ട’; അയോധ്യാവിധിയില്‍ പുനപരിശോധനാ  ഹര്‍ജി നല്‍കാനൊരുങ്ങി മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്
ബാബറി മസ്ജിദിന് സ്ഥലം സരയൂ നദിയുടെ മറുകരയിലെന്ന് സൂചന ; തര്‍ക്കഭൂമിക്ക് 15 കി.മീ പുറത്ത് കണ്ടെത്താന്‍ നീക്കം 

ബാബറി മ്സ്ജിദ് പൊളിച്ചതിന് പകരമായി തങ്ങള്‍ക്ക് ഭൂമി വേണ്ടെന്ന നിലപാടിലായിരുന്നു പ്രാദേശിക മുസ്ലിം സമൂഹവും. കോടതിയോ സര്‍ക്കാരോ ഭൂമി നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ഏറ്റെടുത്ത 67 ഏക്കറില്‍ ഇത് അനുവദിക്കണം. അല്ലാതെ ബാബറി മസ്ജിദ് പൊളിച്ചതിന് പകരമായി എതെങ്കിലും ഭൂമി തങ്ങള്‍ക്ക് വേണ്ടെന്ന് അയോധ്യ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ഹാജി അസദ് അഹമ്മദ് പറയുന്നു. പള്ളി പണിയാനുള്ള സ്ഥലത്തിനായി സര്‍ക്കാരിനെ ആശ്രയിക്കേണ്ട അവസ്ഥയില്ലെന്നും തങ്ങള്‍ക്ക് വാങ്ങാന്‍ സാധിക്കുമെന്നുമായിരുന്നു പ്രദേശത്തെ മുസ്ലിം പണ്ഡിതനായ ജലാല്‍ അഷ്റഫിന്റെ പ്രതികരണം.

‘ആ അഞ്ചേക്കര്‍ വേണ്ട’; അയോധ്യാവിധിയില്‍ പുനപരിശോധനാ  ഹര്‍ജി നല്‍കാനൊരുങ്ങി മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്
ഇത്തവണ യുവതികളെ തടയുന്നത് വനിതാ പൊലീസ്; നിലയ്ക്കലിന് അപ്പുറത്തേക്ക് യുവതികള്‍ക്ക് ‘നിരോധനാജ്ഞ’

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in