ഫാത്തിമ ലത്തീഫ്, മൂന്ന് വര്‍ഷത്തിനിടെ മദ്രാസ് ഐഐടിയില്‍ ആത്മഹത്യ ചെയ്യുന്ന ഒന്‍പതാമത്തെ വിദ്യാര്‍ത്ഥി ; നടപടികളെടുക്കാതെ അധികൃതര്‍ 

ഫാത്തിമ ലത്തീഫ്, മൂന്ന് വര്‍ഷത്തിനിടെ മദ്രാസ് ഐഐടിയില്‍ ആത്മഹത്യ ചെയ്യുന്ന ഒന്‍പതാമത്തെ വിദ്യാര്‍ത്ഥി ; നടപടികളെടുക്കാതെ അധികൃതര്‍ 

ഫാത്തിമ ലത്തീഫ് 2016 ന് ഇപ്പുറം മദ്രാസ് ഐഐടിയില്‍ ആത്മഹത്യ ചെയ്യുന്ന ഒന്‍പതാമത്തെ വിദ്യാര്‍ത്ഥി. മൂന്ന് വര്‍ഷ കാലയളവില്‍ ഇത്രയും വിദ്യാര്‍ത്ഥികള്‍ ജീവനൊടുക്കിയിട്ടും ഗൗരവമായ പരിശോധന അധികൃതരില്‍ നിന്നുണ്ടായില്ലെന്നാണ് വെളിപ്പെടുന്നത്. പലതരം മാനസിക സമ്മര്‍ദ്ദങ്ങളിലൂടെയാണ് പഠിതാക്കള്‍ കടന്നുപോകുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കുന്നു. ഈ വര്‍ഷം ജനുവരിയില്‍ രഞ്ജന കുമാരി, ഗോപാല്‍ ബാബു എന്നീ വിദ്യാര്‍ത്ഥികള്‍ ജീവനൊടുക്കിയിരുന്നു. ഝാര്‍ഖണ്ഡില്‍ നിന്നുള്ള ഗവേഷക വിദ്യാര്‍ത്ഥിയായിരുന്നു രഞ്ജനാകുമാരി. പെണ്‍കുട്ടിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ക്യാംപസില്‍ നേരിട്ട അധിക്ഷേപങ്ങളെതുടര്‍ന്നായിരുന്നു ആത്മാഹുതിയെന്ന് സഹവിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സംഭവത്തില്‍ ഗൗരവമായ അന്വേഷണമുണ്ടായില്ല. ഉത്തര്‍പ്രദേശ് സ്വദേശിയായ ഗോപാല്‍ ബാബുവിനെയും സമാന രീതിയില്‍ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വിഷാദമാണ് ജീവനൊടുക്കലില്‍ കലാശിച്ചതെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍. എന്നാല്‍ കാരണത്തെക്കുറിച്ച് അന്വേഷണമുണ്ടായില്ല.

ഫാത്തിമ ലത്തീഫ്, മൂന്ന് വര്‍ഷത്തിനിടെ മദ്രാസ് ഐഐടിയില്‍ ആത്മഹത്യ ചെയ്യുന്ന ഒന്‍പതാമത്തെ വിദ്യാര്‍ത്ഥി ; നടപടികളെടുക്കാതെ അധികൃതര്‍ 
‘പേര് ഫാത്തിമയെന്നായിപ്പോയി’; മകളുടെ ജീവനെടുത്തത് ഐഐടിയിലെ മതവിവേചനമെന്ന് കുടുംബം

അദിതി സിന്‍ഹയെന്ന അസിസ്റ്റന്റ് പ്രൊഫസര്‍ 2018 ഡിസംബറില്‍ വിഷം കഴിച്ച് ജീവിതം അവസാനിപ്പിക്കുകയായിരുന്നു. എന്നാല്‍ കുടുംബ പ്രശ്‌നങ്ങളാണ് മരണ കാരണമെന്ന വാദമുയര്‍ത്തി കേസ് അവസാനിപ്പിച്ചു. 2018 സെപ്റ്റംബറിലാണ് ഷാഹുല്‍ കോര്‍നാഥ് എന്ന എംടെക് വിദ്യാര്‍ത്ഥി മരിച്ചത്. മതിയായ ഹാജറില്ലാത്തതിനെ തുടര്‍ന്നുള്ള സമ്മര്‍ദ്ദങ്ങള്‍ ആത്മഹത്യയില്‍ കലാശിച്ചെന്നാണ് പുറത്തുവന്ന വിവരം. 2016 ല്‍ ഒരു ഗവേഷക വിദ്യാര്‍ത്ഥിയും രണ്ട് ബിരുദ വിദ്യാര്‍ത്ഥികളും ഒരു അധ്യാപകന്റെ ഭാര്യയും ആത്മഹത്യ ചെയ്തു. ഇതിലൊന്നും കാര്യക്ഷമമായ അന്വേഷണങ്ങളുണ്ടായില്ല. വിദ്യാര്‍ത്ഥികള്‍ നേരിടുന്ന സമ്മര്‍ദ്ദങ്ങളും അഭിമുഖീകരിക്കുന്ന ആശങ്കകളും മതിയായ രീതിയില്‍ ഐഐടിയില്‍ പരിഗണിക്കപ്പെടുന്നില്ലെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. ആത്മഹത്യകളുടെ പ്രധാന കാരണങ്ങള്‍ എന്തൊക്കെയാണെന്ന് കണ്ടെത്തുന്നതില്‍ പൊലീസ് പരാജയപ്പെടുന്നുവെന്നും ആക്ഷേപമുണ്ട്. യഥാര്‍ത്ഥ കാരണങ്ങളെന്തെന്ന് പൊലീസ് അന്വേഷിക്കാറില്ല. ആത്മഹത്യ ഉണ്ടായാലുടന്‍ അധികൃതര്‍ ഹോസ്റ്റലില്‍ നിന്ന് എല്ലാവരെയും ഒഴിപ്പിക്കുകയാണ് ചെയ്യുന്നത്. സെക്യൂരിറ്റി ഗാര്‍ഡുകളെ മാത്രമേ പ്രവശിപ്പിക്കാറുള്ളൂവെന്ന് ഗവേഷക വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കുന്നു. പല സംഭവങ്ങളിലും ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടില്ലെന്നാണ് അധികൃതര്‍ പറയുന്നതെന്നും വിദ്യാര്‍ത്ഥികള്‍ വിശദീകരിക്കുന്നു.

ഫാത്തിമ ലത്തീഫ്, മൂന്ന് വര്‍ഷത്തിനിടെ മദ്രാസ് ഐഐടിയില്‍ ആത്മഹത്യ ചെയ്യുന്ന ഒന്‍പതാമത്തെ വിദ്യാര്‍ത്ഥി ; നടപടികളെടുക്കാതെ അധികൃതര്‍ 
‘എന്റെ മരണത്തിന് ഉത്തരവാദി സുദര്‍ശന്‍ പത്മനാഭന്‍’ ; ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യ അധ്യാപകരുടെ മാനസിക പീഡനം മൂലമെന്ന് കുടുംബം 

നവംബര്‍ ഒന്‍പതിനാണ് കൊല്ലം സ്വദേശി ഫാത്തിമയയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അധ്യാപകരുടെ മാനസിക പീഡനം മൂലമാണ് പെണ്‍കുട്ടി ജീവനൊടുക്കിയതെന്ന് കുടുംബം സാക്ഷ്യപ്പെടുത്തുന്നു. തന്റെ മരണത്തിന് കാരണം അദ്ധ്യാപകനായ സുദര്‍ശന്‍ പത്മനാഭനാണെന്ന് പെണ്‍കുട്ടി ആത്മഹത്യാ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. ഐഐടിയില്‍ മതപരമായി വേര്‍തിരിവുണ്ടായിരുന്നെന്ന് മാതാവ് സജിത ചൂണ്ടിക്കാട്ടി. വേര്‍തിരിവ് കാരണം വസ്ത്രധാരണത്തില്‍ പോലും മാറ്റം വരുത്തേണ്ടി വന്നു. അദ്ധ്യാപകനായ സുദര്‍ശന്‍ പദ്മനാഭനില്‍ നിന്ന് ഫാത്തിമയ്ക്ക് കടുത്ത മാനസിക പീഡനം നേരിടേണ്ടി വന്നു. മകളുടെ പേരും അധ്യാപകന്‍ പറയില്ലായിരുന്നു. ഇന്റേണല്‍ മാര്‍ക്ക് കുറച്ചതില്‍ പരാതിപ്പെട്ടതിന് പിന്നാലെ ഫാത്തിമയ്ക്ക് നേരെ കടുത്ത അവഗണനയുണ്ടായി. സംഭവത്തില്‍ തമിഴ്നാട് പൊലീസ് കാര്യക്ഷമമായ അന്വേഷണം നടത്തുന്നില്ലെന്നും സജിത കൂട്ടിച്ചേര്‍ത്തു.ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സസ് എന്‍ട്രന്‍സില്‍ അഖിലേന്ത്യാ തലത്തില്‍ ഒന്നാം റാങ്കോടെയായിരുന്നു ഫാത്തിമയുടെ ഐഐടി പ്രവേശനം.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in