മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള തിയ്യതികളായി ; ആദ്യ ദിനം  ആല്‍ഫയും ഹോളി ഫെയ്ത്തും 

മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള തിയ്യതികളായി ; ആദ്യ ദിനം ആല്‍ഫയും ഹോളി ഫെയ്ത്തും 

തീരദേശ പരിപാലന നിയമം ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സുപ്രീം കോടതി പൊളിച്ചുനീക്കാന്‍ ഉത്തരവിട്ട മരടിലെ ഫ്‌ളാറ്റുകള്‍ ജനുവരി 11,12 തിയ്യതികളില്‍ തകര്‍ക്കും. ചീഫ് സെക്രട്ടറി ടോം ജോസിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ഫ്‌ളാറ്റുകള്‍ പൊളിച്ച് സര്‍ക്കാര്‍ ജനുവരി 9 ഓടെ സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്നായിരുന്നു മുന്‍ തീരുമാനം. എന്നാല്‍ സാങ്കേതിക കാരണങ്ങളാല്‍ നടപടി വൈകുന്നത് സുപ്രീം കോടതിയെ ധരിപ്പിക്കും, 11,12 തിയ്യതികളില്‍ ഫ്‌ളാറ്റുകള്‍ പൊളിച്ച് കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് യോഗശേഷം ചീഫ് സെക്രട്ടറി ടോംജോസ് അറിയിച്ചു.

മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള തിയ്യതികളായി ; ആദ്യ ദിനം  ആല്‍ഫയും ഹോളി ഫെയ്ത്തും 
ഫീസ് വര്‍ധനയ്‌ക്കെതിരെ പ്രക്ഷോഭം; ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ കേന്ദ്ര മന്ത്രിയെ തടഞ്ഞുവെച്ചു

ആദ്യദിനം ആല്‍ഫ വെഞ്ചേഴ്‌സിന്റെ ഇരട്ട സമുച്ചയങ്ങളും 19 നിലയുള്ള ഹോളി ഫെയ്ത്തുമാണ് പൊളിക്കുന്നത്. രണ്ടാം ദിനം ഗോള്‍ഡന്‍ കായലോരവും ജെയ്ന്‍ ഹൗസിങ്ങും തകര്‍ക്കും. പൊളിക്കലിനെ തുടര്‍ന്ന് ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ മതിയായ സുരക്ഷാ ക്രമീകരണങ്ങളും സംവിധാനങ്ങളും ഏര്‍പ്പെടുത്തുമെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കി. ഇരുന്നൂറ് മീറ്റര്‍ ചുറ്റളവിലുള്ളവരെ മാറ്റിപ്പാര്‍പ്പിക്കും. പ്രദേശവാസികളുടെ ആശങ്ക പരിഹരിക്കാന്‍ യോഗം വിളിച്ചുചേര്‍ക്കും. പൊളിക്കുന്ന ദിവസങ്ങളില്‍ ഗതാഗത ക്രമീകരണങ്ങളും ഏര്‍പ്പെടുത്തും. എത്ര സ്‌ഫോടകവസ്തു വേണമെന്ന് വൈകാതെ തീരുമാനിക്കും. പൊലീസുമായി ആലോചിച്ചാണ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയെന്നും ടോം ജോസ് അറിയിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in